മൊത്തവില പണപ്പെരുപ്പം 5 മാസത്തെ താഴ്ന്ന നിലയില്‍

നേരിയ ഇടിവ് ഉണ്ടായെങ്കിലും തുടര്‍ച്ചയായ പതിനാറാം മാസവും പണപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുകയാണ്

Update: 2022-08-17 04:59 GMT

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം (Wholesale Price Index) അഞ്ച് മാസത്തെ താഴ്ന്ന നിലയില്‍. ജൂലൈ മാസത്തെ പണപ്പെരുപ്പം 13.93 ശതമാനത്തില്‍ എത്തി. മെയില്‍ ഇത് 15.18 ശതമാനം ആയിരുന്നു.

ക്രൂഡ് ഓയില്‍ വിലയും മണ്‍സൂണുമാണ് വിലക്കയറ്റത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. 100 ഡോളറിന് മുകളിലായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 95 ഡോളറിനും താഴെയാണ്. ഒക്ടോബറോട് കൂടി മൊത്ത വിലക്കയറ്റം 10 ശതമാനത്തില്‍ താഴെയാകുമെന്നാണ് വിലയിരുത്തല്‍.

ഭക്ഷ്യ വിലക്കയറ്റം എട്ടുമാസത്തെ താഴ്ന്ന നിലയായ 8.7 ശതമാനത്തിലാണ്. അതേ സമയം ഇന്ധന-ഊര്‍ജ്ജ വിലക്കയറ്റം മുന്‍മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ 40.38ല്‍ നിന്ന് 43.75 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇന്ധന-ഊര്‍ജ വിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് പണപ്പെരുപ്പം കാര്യമായി കുറയാത്തതിനു കാരണം.

ചില്ലറ പണപ്പെരുപ്പം അഞ്ച് മാസത്തെ താഴ്ന്ന നിലയായ 6.71 ശതമാനത്തിലാണ്. ആര്‍ബിഐ നിശ്ചയിച്ച 6 ശതമാനത്തിനും മുകളില്‍ ചില്ലറ പണപ്പെരുപ്പം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും പലിശ നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കാം. ഓഗസ്റ്റ് 5ന് റീപോ നിരക്ക് 5.40 ശതമാനം ആയി ആര്‍ബിഐ ഉയര്‍ത്തിയിരുന്നു.

Tags:    

Similar News