സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് The Intern (2015)

ജൂള്‍സ് ഓസ്റ്റിന്‍ എന്ന സംരംഭകയുടെ ബിസിനസ് ജീവിതവും അവര്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളും ഇന്റേണ്‍ ആയി എത്തുന്ന ബെന്‍ വിറ്റാക്കറിന്റെ ഇടപെടലുകളുമാണ് കോമഡിയുടെ മേമ്പൊടിയോടെ ഉദ്വേഗജനമായി ചിത്രീകരിച്ചിരിക്കുന്നത്

Update:2022-07-10 11:00 IST

The Intern (2015)

IMDb RATING: 7.1
Director: Nancy Meyser
ഓണ്‍ലൈന്‍ ഫാഷന്‍ ഇ-കൊമേഴ്സ് നടത്തുന്ന ചെറുപ്പക്കാരി, അവിടേക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാനെത്തുന്ന എഴുപതുകാരനായ വിഭാര്യന്‍. ജൂള്‍സ് ഓസ്റ്റിന്‍ എന്ന സംരംഭകയുടെ ബിസിനസ് ജീവിതവും അവര്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളും ഇന്റേണ്‍ ആയി എത്തുന്ന ബെന്‍ വിറ്റാക്കറിന്റെ ഇടപെടലുകളുമാണ് കോമഡിയുടെ മേമ്പൊടിയോടെ ഉദ്വേഗജനമായി ചിത്രീകരിച്ചിരിക്കുന്നത്. വെറുതെ വീട്ടിലിരിക്കാനാവില്ലെന്ന തീരുമാനത്തോടെ ജോലി അന്വേഷിച്ച് ജൂള്‍സിന്റെ അടുത്തെത്തുന്ന ബെന്നിനെ ആദ്യം ഇഷ്ടപ്പെടുന്നില്ലെങ്കിലും പിന്നീട് അവരുടെ ജീവിതത്തിന്റെയും കമ്പനിയുടെയും വളര്‍ച്ചയിലും തീരുമാനങ്ങളിലും നിര്‍ണായക ഘടകമാവുന്നുണ്ട് കേലവമൊരു 'സീനിയര്‍ സിറ്റിസണ്‍ ഇന്റേണാ'യ ബെന്‍. പുതുസംരംഭകര്‍ക്ക് പ്രചോദനമേകും മികച്ച എന്റര്‍ടെയ്‌നര്‍ കൂടിയായ ഈ സിനിമ.
അടുത്ത സിനിമ അടുത്തയാഴ്ചയില്‍

കഴിഞ്ഞ ആഴ്ചകളില്‍ പ്രസിദ്ധീകരിച്ച സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളിതാ

THE WOLF OF WALL STREET (2013)

THE SOCIAL NETWORK (2010)

The Billionaire 2011

The Founder 2016


Tags:    

Similar News