സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് The Pursuit of Happyness (2006)

വാള്‍സ്ട്രീറ്റില്‍ തിളങ്ങിനിന്ന ക്രിസ് ഗാര്‍ഡന്റെ യഥാര്‍ത്ഥ കഥയാണ് ഒരുവേള സങ്കടത്തിലാക്കുകയും അതിലേറെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സിനിമയില്‍ പറയുന്നത്.

Update: 2022-07-03 05:00 GMT
The Pursuit of Happyness (2006)
Gabriele Muccino
IMDb: 8.0
സമ്പാദിക്കാന്‍ പരാജയപ്പെട്ടുപോയ, ഭാര്യപോലും വിട്ടുപോയ സെയില്‍സ്മാന്റെ കഥ പറയുന്ന സിനിമയാണിത്. സ്റ്റോക്ക്ബ്രോക്കര്‍ പരിശീലന പരിപാടിയില്‍ ഒരു തുട്ട് കാശ് പോലും കിട്ടാതെ ദുരിതപൂര്‍ണമായ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെ, അഞ്ചു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ദു:ഖിപ്പിക്കാതെ നിര്‍ത്താന്‍ നെട്ടോട്ടമോടുന്ന നായകന്‍. ഒടുവില്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കപ്പെടുകയും തെരുവിലും മെട്രോ സ്റ്റേഷന്റെ ബാത്ത്റൂമിലും കഴിയേണ്ടിവരുന്നതുമായ ദയനീയ സ്ഥിതി. സംവിധായകന്റെ ഭാവനയില്‍ വിരിഞ്ഞ കഥയല്ലിത്. പിന്നീട് വാള്‍സ്ട്രീറ്റില്‍ തിളങ്ങിനിന്ന ക്രിസ് ഗാര്‍ഡന്റെ യഥാര്‍ത്ഥ കഥയാണ് ഒരുവേള സങ്കടത്തിലാക്കുകയും അതിലേറെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സിനിമയില്‍ പറയുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഏതൊരു എക്സിക്യൂട്ടീവിനും നല്ലൊരു ഉത്തേജന മരുന്ന് തന്നെയായിരിക്കുമിത്.
അടുത്ത സിനിമ അടുത്തയാഴ്ചയില്‍

കഴിഞ്ഞ ആഴ്ചകളില്‍ പ്രസിദ്ധീകരിച്ച സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളിതാ

THE WOLF OF WALL STREET (2013)

THE SOCIAL NETWORK (2010)

The Billionaire 2011

The Founder 2016


Tags:    

Similar News