ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് കൊച്ചിയിൽ

രാജ്യാന്തര, ദേശീയ തലത്തില്‍ പ്രശസ്തരായ ബിസിനസ് മേധാവികള്‍, ഭരണാധികാരികള്‍ തുടങ്ങിയവര്‍ പ്രഭാഷകരായെത്തും

Update: 2023-06-10 14:01 GMT

ബിസിനസ്  കേരളത്തിന്റെ മഹാസംഗമത്തിന് കൊച്ചി വീണ്ടും ഒരുങ്ങുന്നു. ധനം ബിസിനസ് മാഗസിന്റെ പ്രസിദ്ധീകരണത്തിന്റെ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ സംഘടിപ്പിക്കപ്പെടുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ കേരളത്തിലുടനീളമുള്ള 1000 ബിസിനസ് സാരഥികള്‍ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിക്കും. രാജ്യാന്തര, ദേശീയ തലത്തില്‍ പ്രശസ്തരായ ബിസിനസ് മേധാവികള്‍, ഭരണാധികാരികള്‍ തുടങ്ങിയവര്‍ പ്രഭാഷകരായെത്തും. 

അറിവ് പകരുന്ന സെഷനുകൾ 

നിങ്ങളുടെ ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയർത്താൻ എന്ത് ചെയ്യണം? ''How to scale up your business '' എന്ന ഡി-ഡെയോഡ് അനുബന്ധിച്ചുള്ള സെഷനിൽ പ്രഗത്ഭരുടെ അനുഭവങ്ങളിൽ നിന്നും കേൾക്കാം. വി-ഗാർഡ് ചെയർമാൻ എമരിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി,  ഐ.ബി. എസ് ചെയർമാൻ വി. കെ. മാത്യൂസ്,  ഗ്രൂപ്പ് മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ,  ബിസ്‌ലെരി ഇന്റര്‍നാഷണല്‍ സി.ഇ.ഒ ജോര്‍ജ് ആഞ്ചലോ എന്നിവരാണ് ഈ സെഷനില്‍ സംസാരിക്കുന്നത്. കൂടാതെ വ്യവസായ പ്രമുഖര്‍ അനുഭവ പാഠങ്ങള്‍ പകരുന്ന വേറെയും സെഷനുകള്‍.

 


 

പ്രതിഭകള്‍ക്ക് ആദരം

സമ്പത്തും തൊഴിലും സൃഷ്ടിച്ച് സമൂഹത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭകരെ ആദരിക്കാന്‍ 2007 മുതല്‍ മുമ്പേ നടക്കുന്ന ധനം, 35ാം വര്‍ഷത്തില്‍ ബിസിനസ് പ്രതിഭകളെ ആദരിക്കാന്‍ പുതിയ അവാര്‍ഡ് വിഭാഗങ്ങളും അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ ധനകാര്യ വിദഗ്ധന്‍ വേണുഗോപാല്‍ സി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

 ജൂണ്‍ 22ന് ധനം ഡി-ഡെ വേദിയില്‍ 1000ത്തിലേറെ വരുന്ന സംരംഭക സമൂഹത്തിനു മുന്നില്‍ 35ാം വാർഷിക പതിപ്പ് പുറത്തിറക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 90725 70060 (വിജയ്)

ഇമെയ്ല്‍: vijay@dhanam.in

വെബ്സൈറ്റ്: www.dhanambusinesssummit.com

Tags:    

Similar News