പിറവം അഗ്രോപാര്‍ക്കില്‍ സൗജന്യ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി സേവനം
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമാണ് സൗകര്യം ലഭ്യമാകുക
സംരംഭകത്വ പദ്ധതികള്‍ ആരംഭിക്കുന്നതിന് സൗജന്യ പ്രോജക്ട് കണ്‍സല്‍ട്ടേഷന്‍ ഒരുക്കി പിറവം അഗ്രോപാര്‍ക്ക്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുമാണ് അഗ്രോപാര്‍ക്കില്‍ സൗജന്യ പ്രോജക്റ്റ് കണ്‍സള്‍ട്ടേഷന്‍ ലഭിക്കുക. പ്രാദേശികമായി ലഭ്യമായിട്ടുള്ള വിഭവങ്ങളും കാര്‍ഷികവിളകളും പ്രയോജനപ്പെടുത്തി ഉല്പാദന സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ലഭിക്കുക.
ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ഉത്പാദക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സംരംഭങ്ങളുടെ ആശയ രൂപീകരണം, ലൈസന്‍സുകള്‍, ഡിസൈന്‍, യന്ത്രങ്ങളുടെ തിരഞ്ഞെടുക്കല്‍, പ്രോസസിംഗ്, സ്റ്റോറിംഗ്, പാക്കേജിംഗ് തുടങ്ങി സംരംഭങ്ങള്‍ ആശയത്തില്‍ നിന്ന് പ്രാവര്‍ത്തികമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും.
മാനേജ്മെന്റ് വിദഗ്ധര്‍, വ്യവസായ സംരംഭകര്‍, ഫുഡ് ടെക്‌നോളജിസ്റ്റ്, കെമിസ്റ്റ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദഗ്ധര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ധരായ ആളുകള്‍ അടങ്ങിയ പാനലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക. കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധന, ഭക്ഷ്യ സംസ്‌കരണം ചെറുകിട വ്യവസായം, സേവന സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലഭിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക്,
അഗ്രോപാര്‍ക്ക്, പിറവം - 0485-2999990, 9446713767