ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് കൊച്ചിയില്‍, 13ന് ഉദ്ഘാടനം

Update: 2019-01-10 07:41 GMT

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് കൊച്ചിയിൽ തുറക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അഭിമാന പദ്ധതിയായ ടെക്നോളജി ഇന്നവേഷൻ സോൺ (TIZ) ജനുവരി 13-ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കളമശ്ശേരിയിൽ 1.80 ലക്ഷം ചതുരശ്രയടിയിൽ ഒരുങ്ങുന്ന കെട്ടിടം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതിയ മുന്നേറ്റത്തിന് കേരളത്തെ സജ്ജമാക്കും.

ആക്സിലെറേറ്റുകൾ, ഇൻക്യൂബേറ്ററുകൾ പുതു ടെക്നോളജികൾക്കുള്ള മികവിന്റെ കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം തന്നെയാണ് ടിസ് ഒരുക്കുന്നത്. 500 സ്റ്റാർട്ടപ്പുകളെ ഇത് ഉൾക്കൊള്ളും.

13.5 ഏക്കറിലാണ് ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍. വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ അഞ്ചു ലക്ഷത്തോളം ചുതുരശ്ര അടിയിേലക്ക് വളരും.

സ്റ്റാര്‍ട്ടപ്പ് മിഷന്റെ ബയോടെക് സ്റ്റാര്‍ട്ടപ്പായ ബയോനെസ്റ്റിന്റെ ഉദ്‌ഘാടനവും ഈയവസരത്തിൽ നടക്കും. കാന്‍സര്‍ ചികിത്സയിലെ ഗവേഷണങ്ങള്‍ക്കുള്ള ഇന്‍ക്യുബേറ്ററായ ബ്രിക്, തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് സ്ഥാപിക്കുന്നത്.

സ്റ്റാര്‍ട്ട്അപ് മിഷനും യൂണിറ്റി, സെറാ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും ചേര്‍ന്ന് രൂപം നല്‍കിയ മികവിന്റെ കേന്ദ്രങ്ങള്‍, മേക്കര്‍ വില്ലേജ് എന്നിവ ഈ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കും. നൂറോളം സ്റ്റാര്‍ട്ടപ്പുകള്‍ മൂന്ന് ഇന്‍ക്യുബേറ്ററുകളിലായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

മേക്കര്‍ വില്ലേജില്‍ ആരംഭിച്ച ഇലക്ട്രോണിക്‌സ് ഇന്‍ക്യുബേറ്ററില്‍ ഇപ്പോൾ  ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ മേഖലയിലെ 65 സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Similar News