സ്റ്റാർട്ടപ്പ് ഇന്ത്യ റാങ്കിങ്ങിൽ കേരളം 'ടോപ് പെർഫോർമർ'

Update: 2018-12-20 11:37 GMT

രാജ്യത്തെ മികച്ച സ്റ്റാർട്ടപ് ഇക്കോസിസ്റ്റം ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ 'ടോപ് പെർഫോർമറാ'യി കേരളം. കർണാടക, ഒഡീഷ, രാജസ്ഥാൻ എന്നിവയും കേരളത്തിനൊപ്പമുണ്ട്.

ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി & പ്രൊമോഷൻ (DIPP) ഏഴ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്കിങ്ങിൽ ഗുജറാത്താണ് ബെസ്റ്റ് പെർഫോർമർ.

സ്റ്റാർട്ടപ്പുകളുടെ വളർച്ചക്ക് അനുകൂലമായ ശക്തമായ ഒരു ഇക്കോസിസ്റ്റം വളർത്തിയെടുത്തതിനാണ് കേരളത്തിന് ഈ അംഗീകാരം.

2014 മുതൽ സ്റ്റാർട്ടപ്പ് നയം രൂപീകരിച്ചും എല്ലാ ജില്ലകളിലും സംരംഭക സെല്ലുകൾ സ്‌ഥാപിച്ചും സ്റ്റാർട്ടപ്പുകൾക്ക് മികച്ച പിന്തുണയാണ് സംസ്ഥാനം നൽകിയിരിക്കുന്നതെന്ന് ഡിഐപിപി വിലയിരുത്തി. കേരള സ്റ്റാർട്ടപ്പ് കോർപസ് ഫണ്ടിന്റെ രൂപീകരണത്തിനും കേരളം കൈയ്യടി നേടി.

സ്റ്റാർട്ടപ്പ് നയം നടപ്പാക്കൽ, ഇൻക്യൂബേഷൻ ഹബ്, സീഡിംഗ് ഇന്നവേഷൻ, സ്കെയിലിംഗ് ഇന്നവേഷൻ, നയപരിപാടികളെ സംബന്ധിച്ച അവബോധം സൃഷ്ടിച്ചെടുക്കുക തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനത്തിന് 'ലീഡർ' സ്ഥാനമാണ്.

Similar News