മലയാളി വ്യവസായിയുടെ സ്ഥാപനം സിലിക്കൺ വാലി കമ്പനിയുമായി ലയിക്കുന്നു

Update: 2018-06-25 05:40 GMT

മലയാളി വ്യവസായി ഫൈസല്‍ കൊട്ടിക്കോളൻ നേതൃത്വം നല്‍കുന്ന പ്രമുഖ ഓഫ്‌സൈറ്റ് നിര്‍മാണ കമ്പനിയായ കെഫ് ഇന്‍ഫ്ര അമേരിക്കന്‍ ടെക്നോളജി കമ്പനിയായ കാറ്റേരയുമായി ലയനത്തിന് ധാരണയായി.

ഇൻഫ്രാസ്ട്രക്ച്ചർ മേഖലക്കാവശ്യമായ സാങ്കേതികവിദ്യയിൽ ഊന്നൽ നൽകുന്നവയാണ് രണ്ട് കമ്പനികളും. 'കെഫ് കാറ്റേര' എന്ന പുതിയ കമ്പനി ഇന്ത്യയിലും മിഡിൽ-ഈസ്റ്റ് രാജ്യങ്ങളിലും പ്രവർത്തിക്കും. ഭവന നിർമ്മാണ പ്രവർത്തനങ്ങൾ കൂടാതെ, ആശുപത്രികൾ സ്കൂളുകൾ എന്നിവയുടെ നിർമ്മാണവും കെഫ് കാറ്റേര ഏറ്റെടുക്കും.

അഞ്ചുവര്‍ഷത്തിനകം ഒരുലക്ഷം കോടി രൂപയുടെ വിറ്റു വരവാണ് കെഫ് കാറ്റേര പ്രതീക്ഷിക്കുന്നത്.

2014ല്‍ ആരംഭിച്ച കെഫ് ഇന്‍ഫ്രക്ക് 1,400 ജീവനക്കാരും ലക്‌നൗവിലും കൃഷ്ണഗിരിയിലും ഫാക്ടറികളുമുണ്ട്.

ആഗോള തലത്തില്‍ സാന്നിധ്യമുള്ള കാറ്റേരയ്ക്ക് 2,000 ത്തോളം ജീവനക്കാർ ഉണ്ട്. സോഫ്റ്റ്‌ ബാങ്ക്, ഫോക്സ്കോണ്‍ എന്നിവരാണ് കമ്പനിയിലെ പ്രാധാന നിക്ഷേപകര്‍.

ലയനത്തിന് ശേഷം, കെഫ് കാറ്റേരയ്ക്ക് 20 ഓഫീസുകളും 3,400 ജീവനക്കാരും ഉണ്ടാകും.

കെഫ് ഇന്‍ഫ്രക്ക് വേണ്ടി ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളനും കറ്റേരക്ക് വേണ്ടി ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറുമായ മെക്കല്‍ മാര്‍ക്സും ദുബായിയില്‍ നടന്ന ചടങ്ങില്‍ കരാർ ഒപ്പ് വെച്ചു.

Similar News