'സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് എങ്ങനെ സംരംഭം വളര്‍ത്താം?' പ്രശസ്തരില്‍ നിന്നു കേള്‍ക്കാം

ധനം റീറ്റെയ്ല്‍ ഫ്രാഞ്ചൈസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പ്രത്യേക പാനല്‍ ചര്‍ച്ച

Update:2023-11-28 12:43 IST

പല ബ്രാന്‍ഡുകളും വളരെ വേഗത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നേടുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. വമ്പന്‍ പരസ്യ ചിത്രങ്ങളെക്കാളും പല ബ്രാന്‍ഡുകളെയും ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാൻ  സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രൊമോഷന് പലപ്പോഴും സാധിക്കുന്നു. പ്രത്യകിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ചു കൊണ്ടുള്ള പ്രമോഷന്‍ ക്യാംപെയ്‌നും മറ്റും.

എങ്ങനെയാണ് സോഷ്യല്‍മീഡിയ ഉപയോഗിച്ച് നിങ്ങളുടെ സംരംഭത്തെ വളര്‍ത്തുക? അറിയാം പ്രശ്‌സ്ത ഇന്‍ഫ്‌ളുവന്‍സേഴ്‌സിലൂടെ.

ഡിസംബര്‍ ഏഴിന് കൊച്ചി, ലെ മെറിഡിയനില്‍ നടക്കുന്ന ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റില്‍ പ്രത്യേക പാനല്‍ ചര്‍ച്ച. ''How to grow your business using social media influencers'' എന്ന വിഷയത്തില്‍ സംസാരിക്കുന്നത് ഓട്ടോമൊബൈല്‍ ജേണലിസ്റ്റും  യൂട്യൂബറുമായ ബൈജു നായര്‍, നടിയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി, ബിസിനസ് ഇന്‍ഫ്‌ളുവന്‍സറും യൂട്യൂബറുമായ ഇബാദു റഹ്‌മാന്‍ എന്നിവരാണ്. പാനല്‍ നയിക്കുന്നത് ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സ് സി.ഇ.ഒ എ.ആര്‍ രഞ്ജിത്ത്. 

മറ്റ് പ്രഭാഷകര്‍

ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ വസ്ത്ര ബാന്‍ഡ് ശൃംഖലകളിലൊന്നായ ആദിത്യ ബിര്‍ള ഗ്രൂപ്പ് മുന്‍ മാനേജിംഗ് ഡയറക്റ്ററും ടെക്സ്റ്റൈല്‍ ബിസിനസ് ഹെഡുമായിരുന്ന തോമസ് വര്‍ഗീസ് സമിറ്റില്‍ മുഖ്യാതിഥിയാകും. കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും എം.ഡിയുമായ ടി.എസ് പട്ടാഭിരാമന്‍, വി-ഗാഡ് എം.ഡി മിഥുന്‍ ചിറ്റിലപ്പിള്ളി, പുഷ് 360 ഏജന്‍സി ചെയര്‍മാനും എം.ഡിയും ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാര്‍, ഇ.വി.എം ഗ്രൂപ്പ് എം.ഡി സാബു ജോണി, ജോസ് ആലുക്കാസ് എം.ഡി വര്‍ഗീസ് ആലുക്കാ, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, റിസള്‍ട്ട്സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ടിനി ഫിലിപ്പ്, റീറ്റെയ്ലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ഡോ.ഹിതേഷ് ഭട്ട്, അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ദീപക് അസ്വാനി, റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനുമായ ഡോ. ഡാര്‍ലി കോശി, ആദിത്യ ബിര്‍ള ന്യൂ ബിസിനസ് വെഞ്ച്വേഴ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ്.ബി.പിള്ളൈ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കുന്നു.

എങ്ങനെ പങ്കെടുക്കാം?

ഇപ്പോള്‍ ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംബന്ധിക്കാനുള്ള രജിസ്ട്രേഷന്‍ നിരക്ക് 3,500 രൂപയും ജി.എസ്.ടി യുമാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് retail1000 എന്ന കോഡ് ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപ ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്. ഈ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം.

നേരത്തെ രജിസ്റ്റര്‍ ചെയ്ത് ഓഫര്‍ നേടാനും മറ്റ് വിവരങ്ങള്‍ക്കും:

Website : dhanamretailsummit.com

ഫോണ്‍: 90725 70065


 

Tags:    

Similar News