അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഹെല്‍ത്ത് കെയര്‍ രംഗത്ത് വേറിട്ട സ്പര്‍ശം
നെമ്മാറയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കൊരു ആശ്വാസ സ്പര്‍ശമാവുകയാണ് അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. കാലങ്ങളായി മികച്ച ചികിത്സയ്ക്കായി തൃശൂരിനേയോ കോയമ്പത്തൂരിനേയോ ആശ്രയിക്കേണ്ടി വന്നിരുന്ന പാലക്കാട്ടുകാര്‍ക്ക് സ്വന്തമായൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തന്നെ ലഭിച്ചിരിക്കുന്നു. പാലക്കാട് നിന്ന് 25 കിലോമീറ്റര്‍ അകലെ വിനോദസഞ്ചാര കേന്ദ്രമായ നെമ്മാറയില്‍ മുപ്പത് ഏക്കറില്‍ എട്ട് നിലകളിലായി 1.7 ലക്ഷം ചതുരശ്രയടിയില്‍ നിലകൊള്ളുന്ന അവൈറ്റിസില്‍ ട്രോമാകെയര്‍ യൂണിറ്റ്, ന്യൂറോളജി, കാര്‍ഡിയോളജി, നെഫ്രോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, പ്രത്യേക അപസ്മാര ചികിത്സാകേന്ദ്രം, നവജാത ശിശുപരിചരണ കേന്ദ്രം എന്നിവയെല്ലാം സജ്ജമാക്കിയിരിക്കുന്നു. 200 ഓളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമിവിടെയുണ്ട്. ആതുരശുശ്രൂഷാ രംഗത്ത് നമ്മുടെ നാട് അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞാണ് അവൈറ്റിസിന്റെ ബിസിനസ് മോഡല്‍ ഒരുക്കിയിരിക്കുന്നത്.
പ്രാഥമിക ക്ലിനിക്കുകള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വരെ
ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, അതിനോടനുബന്ധിച്ച് കുറച്ച് ഫീഡര്‍ ഹോസ്പിറ്റലുകള്‍. ആ രീതിയിലാണ് അവൈറ്റിസിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പാലക്കാട് ടൗണിലുണ്ടായിരുന്ന 40 ബെഡുകളുള്ള ബാലാജി ഹോസ്പിറ്റലിനെ ഏറ്റെടുത്ത് ഗൈനക്കോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി തുടങ്ങിയ സ്‌പെഷ്യല്‍ കെയര്‍ സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഇതു കൂടാതെ പ്രാഥമിക ചികിത്സകള്‍ നല്‍കുന്ന കുറച്ച് പെരിഫറല്‍ ക്ലിനിക്കുകളും ഗ്രൂപ്പിന് കീഴിലുണ്ട്. അവൈറ്റിസിന്റെ ഫാമിലി ഫിസിഷ്യന്‍സിന്റെയും വിസിറ്റിംഗ് കണ്‍സള്‍ട്ടന്റുമാരുടെയുമൊക്കെ സേവനം ഇവിടെയും ലഭ്യമാക്കിയിട്ടുണ്ട്. നിശ്ചിത ദിവസങ്ങളില്‍ അവൈറ്റിസിലെ ഡോക്ടര്‍മാര്‍ ക്ലിനിക്കിലെത്തി ട്രീറ്റ്‌മെന്റുകള്‍ നടത്തുകയും ചെയ്യുന്നു. ഇതുകൂടാതെ വടക്കഞ്ചേരിയിലും കൊല്ലങ്കോടും ക്ലിനിക്കുണ്ട്. കൊടുവായൂരില്‍ ഒരു ചെറിയ ഹോസ്പിറ്റലിനെ അവൈറ്റിസ് ഏറ്റെടുത്തിരുന്നു. 20 ബെഡുകളുള്ള സെന്ററാണിത്. ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ് ചെയ്യുന്ന ഐഎംഎയുടെ ഇമേജുമായി സഹകരിച്ച് കഞ്ചിക്കോടും ഒരു ക്ലിനിക്കിന് പദ്ധതിയിടുന്നു. കുറച്ച് ഫീഡര്‍ സെന്ററുകളിലൂടെ പാലക്കാട് മുഴുവന്‍ സേവനമെത്തിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ശാന്തി പ്രമോദും, ജ്യോതി പ്രശാന്തും പറയുന്നു. ക്ലിനിക്കുകളില്‍ കെകാര്യം ചെയ്യാനാകാത്ത കേസുകള്‍ വരുമ്പോള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് റഫര്‍ ചെയ്യാം.
പേഷ്യന്റ്‌സിന് ഒരേ ഡോക്ടേഴ്‌സിനെ തന്നെ കാണാമെന്നതിനാല്‍ ചകിത്സയില്‍ തുടര്‍ച്ച ഉറപ്പാക്കാനും സാധിക്കുന്നു.
നാല് മികവിന്റെ കേന്ദ്രങ്ങള്‍
ഗ്രാമീണ മേഖലയിലാണെങ്കില്‍പ്പോലും അത്യാധുനിക സാങ്കേതികവിദ്യകയും സൗകര്യങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ''സ്വന്തം ഗ്രാമത്തിന് ഏറ്റവും ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍ക ണമെന്ന ആഗ്രഹമുള്ളതുകൊണ്ടുതന്നെ ചെലവുകളെ കുറിച്ചല്ല, മികച്ചതിനെ കുറിച്ചാണ് ഞള്‍ ശ്രദ്ധിച്ചത്. ഇതു കൂടാതെ വളരെ അഡ്വാന്‍സ്ഡ് ആയിട്ടുള്ള ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ഐസിയു, എച്ച് ഡി യു തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. '' ശാന്തി പറയുന്നു. നാല് മികവിന്റെ കേന്ദ്രങ്ങള്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ആന്‍ഡ് ഹെപ്‌റ്റോ-ബിലിയറി സയന്‍സസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീനല്‍ സയന്‍സസ് ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ നവജാതശിശുക്കളുടെ പരിപാലനം, ഗൈനക്കോളജി, എല്ലുരോഗ വിഭാഗം, നെഞ്ചു രോഗ വിഭാഗം, ട്രോമാകെയര്‍ വിഭാഗം, ഇഎന്‍ടി വിഭാഗം തുടങ്ങി എല്ലാ സ്‌പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങളും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
ടെക്‌നോളജി & ഹെല്‍ത്ത് കെയര്‍
''മുന്നോട്ടുള്ള ഭാവിയില്‍ ടെക്‌നോളജിയാകും ഹെല്‍ത്ത് കെയറില്‍ മുഖ്യപങ്കു വഹിക്കുക. ഹോസ്പിറ്റലിനുമപ്പുറത്തേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കപ്പെടും. ഇത് മുന്നില്‍ കണ്ടുകൊണ്ട് ടെക്‌നോളജിയുമായി സമന്വയിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.'' ജ്യോതി പറയുന്നു.
പേഷ്യന്റ്‌സിന്റെ വിവരങ്ങളെല്ലാം ഡിജിറ്റലായി സൂക്ഷിക്കുന്നു. അപ്പോയ്ന്റ്‌മെന്റ് ബുക്ക് ചെയ്യാനും പേമെന്റ്‌സ് നല്‍കാനും ടോക്കണ്‍ ജനറേറ്റ് ചെയ്യാനുമൊക്കെ ഡിജിറ്റലായി തന്നെ സാധിക്കും. ഇതു കൂടാതെ പേഷ്യന്റ്‌സ് വീട്ടില്‍ ആയിരിക്കുമ്പോള്‍ പോലും അവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അറിയാന്‍ സാധിക്കുന്ന ബാന്‍ഡ് ഡെവലപ്പ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു. വിദേശങ്ങളിലൊക്കെ പ്രചാരത്തിലുണ്ടെങ്കിലും കേരളത്തില്‍ ഇത് എത്തിയിട്ടില്ല.
കാരുണ്യ ഹസ്തമായി എന്നും എപ്പോഴും
തുടക്കം മുതലേ സമൂഹത്തിനോടൊരു കരുതല്‍ കാത്തുസൂക്ഷിക്കുന്നുണ്ട് അവൈറ്റിസിന്റെ സാരഥികള്‍. നിപ വൈറസ് രോഗം ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കളുടെ സമ്പൂര്‍ണ പഠന ചെലവ് അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്തിരുന്നു. കൂടാതെ ഇക്കഴിഞ്ഞ പ്രളയ സമയത്ത് ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയില്‍ അടിയന്തര ചികിത്സയും ആരോഗ്യ പരിരക്ഷയും നല്‍കാനായി ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും അടങ്ങുന്ന പതിമൂന്നു പേരുടെ സംഘം തകര്‍ന്നു കിടക്കുന്ന റോഡുകളിലൂടെ കാല്‍നടയായി നെല്ലിയാമ്പതിയില്‍ എത്തുകയും മെഡിക്കല്‍ ക്യാമ്പുകളിലൂടെ ഒട്ടേറെ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഇത് കൂടാതെ മെഡിക്കല്‍ ക്യാംപുകളും ആരോഗ്യ സംബന്ധമായ സെമിനാറുകളുമെല്ലാം കൃത്യമായ ഇടവേളകളില്‍ നടത്തുകയും ചെയ്യുന്നു.
നെടും തൂണായി രണ്ടു വനിതകള്‍
ഹോസ്പിറ്റല്‍ മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലാതെ കടന്നുവന്ന് സ്വയം പഠനത്തിലൂടെയും കഠിനപ്രയത്‌നത്തിലൂടെയും നെമ്മാറ പോലൊരു ഗ്രാമപ്രദേശത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങുക. അത് വിജയകരമായി മുന്നോട്ടു കൊണ്ടുപോവുക. വനിതാ സംരംഭകര്‍ എന്ന നിലയില്‍ എന്നും അഭിമാനാര്‍ഹമായ നേട്ടമാണ് ജ്യോതി പാലാട്ടും ശാന്തി പ്രമോദും സ്വന്തമാക്കിയിരിക്കുന്നത്. ഇരുവരുടേയും ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് അവൈറ്റസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍എംസി ഹെല്‍ത്തിന്റെ സിഇഒ പ്രശാന്ത് മങ്ങാട്ടിന്റെ ഭാര്യയാണ് ജ്യോതി. സഹോദരനും യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ ഗ്ലോബല്‍ സിഇഒയുമായ പ്രമോദ് മങ്ങാട്ടിന്റെ ഭാര്യയാണ് ശാന്തി.
നാടിനോടുള്ള സ്‌നേഹം
പ്രശാന്ത് മങ്ങാട്ടിന്റേയും പ്രമോദ് മങ്ങാട്ടിന്റെയും സ്വപ്‌നമായിരുന്നു സ്വന്തം നാട്ടിലൊരു സംരംഭം. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് നാട്ടുകാര്‍ക്ക് ഏറ്റവും പ്രയോജനപ്രദമാകുന്ന സ്ഥാപനം എ ന്ന നിലയില്‍ ഹോസ്പിറ്റല്‍ എന്ന ചിന്തയിലേക്കെത്തുന്നത്. യുഎഇയിലാണ് സ്ഥിര താമസമെന്നതിനാല്‍ ഇരുവര്‍ക്കും കേരളത്തിലൊരു ബിസിനസ് നടത്തിക്കൊണ്ടു പോവുക അസാധ്യമായിരുന്നു. അങ്ങനെയാണ് തങ്ങളുടെ ജീവിത പങ്കാളികളോട് ഈ ദൗത്യം ഏറ്റെടുക്കാമോ എന്ന് ചോദിക്കുന്നത്. രണ്ടു പേരും ധൈര്യസമേതം മുന്നോട്ട് വന്ന് ഹോസ്പിറ്റല്‍ ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റി. അവൈറ്റിസില്‍ ഐ.റ്റി, ഫിനാന്‍സ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളാണ് ജ്യോതി കൈകാര്യം ചെയ്യുന്നത്. ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, എച്ച്ആര്‍, കോര്‍പ്പറേറ്റ് അഫയേഴ്‌സ് എന്നിവയാണ് ശാന്തിയുടെ ചുമതലകള്‍.
പഠിച്ചും അറിഞ്ഞും മുന്നോട്ട്
പ്രശാന്തിന്റേയും പ്രമോദിന്റെയും അനുഭവ പരിചയം സഹായമായിരുന്നെങ്കില്‍ പോലും സ്വയം പഠിച്ചും അറിഞ്ഞുമാണ് ഇതുവരെയെത്തിയതെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ജ്യോതിയും ശാന്തിയും പറയുന്നു. ഞങ്ങള്‍ക്ക് അവര്‍ നല്‍കിയ ഉദേശം ഇങ്ങനെയാണ്. '' ഞങ്ങള്‍ കൈപിടിച്ചു കൊണ്ടു നടക്കാനാണെങ്കില്‍ നിങ്ങള്‍ ഒരു കാലത്തും ഇതു പഠിക്കാന്‍ പോകുന്നില്ല. തെറ്റുകളും അബദ്ധങ്ങളുമൊക്കെ ഉണ്ടാകുമായിരിക്കും. അതില്‍ നിന്നൊക്കെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുക.'' അത് ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. നമ്മുടെ സ്വന്തം ഇന്‍വെസ്റ്റ്‌മെന്റാകുമ്പോള്‍ ഓരോ ചുവടും ശ്രദ്ധയോടെയും തയാറെടുപ്പോടെയും മാത്രമേ എടുക്കു. ടീമിലുള്ളവരോട് നിരന്തരം സംശയങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുമായിരുന്നു ആദ്യമൊക്കെ. ഇപ്പോഴാണ് ട്രാക്കിലേക്ക് വന്നത്. നല്ലൊരു ടീമിനെ പടുത്തുയര്‍ത്താനും ഞങ്ങള്‍ക്ക് സാധിച്ചു - ഇരുവരും ആത്മവിശ്വാസത്തോടെ പറയുന്നു.
ആരോഗ്യപരിപാലന രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി ചെറിയൊരു ക്ലിനിക് ആദ്യം പാലക്കാട് തുടങ്ങിയിരുന്നു. ആ സമയത്ത് അവൈറ്റിസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. രോഗികളുടെ എണ്ണം കൂടിയതോടെ അധികം വൈകാതെ തന്നെ പുതിയ ഹോസ്പിറ്റലിലേക്ക് മാറുകയായിരുന്നു.
വലിയ ലക്ഷ്യങ്ങള്‍
സ്വന്തം നാടിനോടുള്ള പ്രതിബദ്ധത കൊണ്ടു തന്നെ പാലക്കാടിനു കൂടുതല്‍ പ്രാധാന്യം നല്‍കി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ശാന്തിയും ജ്യോതിയും പറയുന്നു. എന്നാല്‍ ഇത്രയും വലിയൊരു ഹോസ്പിറ്റല്‍ എന്ന നിലയില്‍ അടുത്ത അഞ്ചു പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ അല്ലെങ്കില്‍ സൗത്ത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഹോസ്പിറ്റലായി വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ജപ്പാനില്‍ നിന്നുള്ള ഡോക്ടര്‍ വരെ ഇവിടെ എത്തി കാര്‍ഡിയാക് സര്‍ജറികള്‍ നടത്തുന്നുണ്ട്. അത്രയും നൂതനമായ ടെക്‌നോളജി ഇവിടെ ലഭ്യമാക്കിയതിലൂടെയാണ് അത് സാധിക്കുന്നത്. നെഞ്ചിന്‍ കൂടു തുറന്നാല്‍ ആത്മാവ് പോകുമെന്ന് വിശ്വസിക്കുന്നവരാണ് ജപ്പാന്‍കാര്‍. അതിനാല്‍ ഇന്റര്‍വെന്‍ഷ്യല്‍ കാര്‍ഡിയോളജിയില്‍ ലോകത്തിലെ തന്നെ അഗ്രഗണ്യന്‍മാരാണ് അവിടുത്തെ ഡോക്ടര്‍മാര്‍. പാലക്കാട് പോലൊരു സ്ഥലത്ത് ഇത്രയും പ്രഗല്‍ഭരായ ഡോക്ടര്‍മാരെ എത്തിക്കാന്‍ സാധിക്കുന്നതില്‍ ചാരിത്ഥാര്‍ത്ഥ്യമുണ്ടെന്ന് ഇവര്‍ പറയുന്നു.
മെഡിക്കല്‍ ഫീല്‍ഡില്‍ നിന്നുള്ള അധികം ആളുകളെ ഇവിടെ നിന്നു കിട്ടുന്നില്ല എന്നതാണ് ഈ മേഖലയിലെ ഇപ്പോഴത്തെ വെല്ലുവിളിയെന്ന് ഇരുവരും പറയുന്നു. പാലക്കാട് സ്വദേശികളായ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ പലരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയിരിക്കുകയാണ്. അവരെയൊക്കെ നാട്ടിലേക്ക് തിരിച്ചുകൊണ്ടു വന്ന് ഇവിടുള്ളവര്‍ക്കും മികവുറ്റ സേവനം നല്‍കുക എന്ന പാവനമായൊരു ലക്ഷ്യം കൂടി അവൈറ്റിസിന്റെ സാരഥികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.
പരിസ്ഥിതിയെ നോവിക്കാതെ
ഒരു ചെറിയ കുന്നിന്റെ മുകളില്‍ 30 ഏക്കറോളം സ്ഥലത്താണ് ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യു ന്നത്. അത്യാധുനിക പ്രീ- ഫാബ്രിക്കേറ്റഡ് രീതിയിലാണ് ആശുപത്രിയുടെ നിര്‍മാണം. കേരളത്തില്‍ ഇത്തരത്തില്‍ നിര്‍മിക്കുന്ന ആദ്യത്തെ ആശുപത്രിയാണിത്. റോബോട്ടിക്‌സ് ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ കെട്ടിട ഭാഗങ്ങള്‍ ഫാക്ടറിയില്‍ നിര്‍മിച്ച്, സൈറ്റിലെത്തിച്ച് അസംബ്ള്‍ ചെയ്യുന്ന സാങ്കേതിക വിദ്യയാണ് പ്രീ-ഫാബ്രിക്കേറ്റഡ് കണ്‍സ്ട്രക്ഷന്‍. അതുകൊണ്ട് വളരെ പെട്ടെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. പരിസ്ഥിതി സൗഹൃദമായാണ് ആശുപത്രി കാമ്പസ് മൊത്തത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. കാംപസില്‍ തന്നെ ജൈവപച്ചക്കറി കൃഷിയുണ്ട്. ഇതുപയോഗിച്ചാണ് രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണമൊരുക്കുന്നത്.
കേരളത്തിലെ ആദ്യ കടലാസ്‌രഹിത ആശുപത്രി എന്നതാണ് അവൈറ്റിസ് ലക്ഷ്യമിടുന്നത്. രോഗികളെ കൊണ്ടു നടക്കുന്നതിനായി ഇലക്ടിക് കാര്‍ട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മഴവെള്ളം പൂര്‍ണമായും വിനിയോഗിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് മഴവെള്ള സംഭരണികളും ഹോസ്പിറ്റലിനോടനുബന്ധിച്ച് നിര്‍മിച്ചിട്ടുണ്ട്.
കാലത്തിനൊത്ത സേവനങ്ങള്‍
അവൈറ്റിസ് ഏജ്‌ലെസ്
പഴയ കാലത്തുണ്ടായിരുന്ന കുടുംബ ഡോക്ടര്‍ എന്ന ആശയത്തെ പുതുക്കി അവതരിപ്പിക്കുകയാണ് അവൈറ്റിസ് ഏജ്‌ലെസ് എന്ന ആശയത്തിലൂടെ. നേരിട്ട് ആശുപത്രിയിലെത്തി ചികിത്സ നേടാന്‍ സാധിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡോക്ടറുടെ സേവനം ഇതുവഴി ഉറപ്പു വരുത്തുന്നു. മക്കള്‍ അടുത്തില്ലാത്ത മാതാപിതാക്കള്‍ക്ക് എപ്പോഴും അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിഞ്ഞിരിക്കാനും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും കൃത്യമായ ഇടവേളകളില്‍ വേണ്ട മെഡിക്കല്‍ ചെക്കപ്പുകള്‍ നല്‍കാനുമൊക്കെ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് 15 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കുന്നത്. ഇതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയും വേണം.
ഹോം കെയര്‍ ഫെസിലിറ്റി
രോഗികള്‍ക്ക് വീട്ടില്‍ ചെന്ന് ചികിത്സ നല്‍കുന്ന ഹോം കെയര്‍ എന്നൊരു സൗകര്യവും അവൈറ്റിസ് നല്‍കുന്നുണ്ട്. ഹോസ്പിറ്റലില്‍ പോകാന്‍ ബുദ്ധിമുട്ടായ രോഗികള്‍ക്കും ദിവസവും പരിചരണം ആവശ്യമുള്ളവര്‍ക്കുമെല്ലാം ഈ സേവനം ലഭ്യമാക്കാം. വിദേശത്ത് ജോലിചെയ്യുന്ന പലരും തങ്ങളുടെ മാതാപിതാക്കളെ യും മക്കളെയുമൊക്കെ ഹോസ്പിറ്റലില്‍ കൊണ്ടു പോകാനും മറ്റും വളരെ പ്രയാസപ്പെടാറുണ്ട്. ഇത്തരം ആള്‍ക്കാരെ ഉദ്ദേശിച്ചാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബ്രെയ്ന്‍ ലാബ്
അവൈറ്റീസ് ഓപ്പറേഷന്‍ തീയേറ്റര്‍ കോംപ്ലക്‌സില്‍ ലഭ്യമാക്കിയിട്ടുള്ള ബ്രെയ്ന്‍ ലാബ് എന്ന ഇന്റഗ്രേറ്റഡ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് ലോകത്തെവിടെ നിന്നും സര്‍ജറി വീക്ഷിക്കാനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും