Video: കൊറോണ കാലത്തെ വര്‍ക്ക് ഫ്രം ഹോം; നേട്ടമുണ്ടാക്കാം ബിസിനസുകാര്‍ക്കും
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകത്തെമ്പാടുമുള്ള കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേരളത്തിലും വര്‍ക്ക് ഫ്രം ഹോം ട്രെന്‍ഡ് വന്നു കഴിഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യല്‍ നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും എങ്ങനെ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കാം. ഐടി കമ്പനികളില്‍ കൂടുതലായും പരീക്ഷിച്ചു വിജയിച്ചിരുന്ന ഈ രീതി ഇവിടുത്തെ ചെറുകിട ബിസിനസുകാര്‍ക്കു പോലും ഫലപ്രദമായി ഉപയോഗിക്കാം. നാം പരിശീലിക്കുന്ന ഈ പുതിയ ശൈലി ലാഭകരമായി ബിസിനസ് മുന്നോട്ട് കൊണ്ട് പോകാന്‍ നിങ്ങളെ ഭാവിയിലും സഹായിക്കും. എങ്ങനെയെന്നു നോക്കാം.