ഇതു ചെയ്തില്ലെങ്കിൽ ബിസിനസിൽ പരാജയം ഉറപ്പ്!

Update: 2019-04-06 03:30 GMT

ആഗോള ബിസിനസുകളെല്ലാം ഡിജിറ്റൽ ലോകത്തേയ്ക്ക് മാറിക്കഴിഞ്ഞു. ഇനിയും പരമ്പരാഗത ശൈലിയിൽ ബിസിനസ് തുടർന്നുകൊണ്ടിരിക്കുകയാണ് നിങ്ങളെങ്കിൽ വളർച്ചയുണ്ടാകില്ലെന്നുമാത്രമല്ല, ബിസിനസ് ലോകത്തുനിന്നുതന്നെ ഒരുപക്ഷെ നിങ്ങൾ തുടച്ചു മാറ്റപ്പെടാം. 

ലോകം ഡിജിറ്റല്‍ മുന്നേറ്റത്തിന്റെ പാതയിലാണെങ്കിലും 90 ശതമാനം ബിസിനസുകളും ഇതിന്റെ അപാരമായ സാധ്യതകള്‍ വിനിയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം. 

എന്തുകൊണ്ട് സംരംഭങ്ങൾ ഡിജിറ്റലാകണം?

നിങ്ങൾ ഏതു മേഖലയിലുള്ള ബിസിനസുകാരനുമാവട്ടെ, കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുക എന്നത് നിങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരിക്കും. പരമ്പരാഗത രീതിയിൽ നിങ്ങൾക്ക് എത്തിച്ചേരാൻ പറ്റിയ ഉപഭോക്താക്കളുടെ എണ്ണം വളരെ കുറവായിരിക്കും. ആദ്യ ഘട്ടത്തിൽ ഇതു മതിയാവുമെന്ന് തോന്നുമെങ്കിലും ബിസിനസ് കൂടുതൽ വളർച്ച നേടേണ്ട ഘട്ടത്തിലെത്തുമ്പോൾ ഡിജിറ്റൽ സാന്നിധ്യമില്ല എന്ന കുറവ് നമ്മെ പിന്നോട്ടടിക്കും. 

Register Here: https://bit.ly/2PjcdiB

 

കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ ഇന്ന് ഏറ്റവും പ്രായോഗികമായ വഴി ഓൺലൈൻ ആകുക എന്നതാണ്? ഉദാഹരണത്തിന് ഒരു ഓഫ്‌ലൈൻ വ്യാപാര സ്ഥാപനത്തിന് ആ പ്രദേശത്തെ ആളുകൾ മാത്രമായിരിക്കും ഉപഭോക്താക്കൾ. എന്നാൽ ഒരു ഓൺലൈൻ വ്യാപാരിക്ക് ലോകം മൊത്തം ഉപഭോക്താക്കൾ ഉണ്ടാകും. 

ഓൺലൈൻ ഇൻഡസ്ട്രീയ്ക്ക് ഉറക്കമില്ലാത്തതിനാൽ ബിസിനസ് എപ്പോഴും സജീവമായിരിക്കും. മാത്രമല്ല, ബിസിനസ് കൂടുതൽ ആധുനികവൽക്കരിക്കപ്പെടുകയും ചെയ്യും. ഇതുകൂടാതെ, ബിസിനസ്‌ നടത്തിപ്പിന്റെ ചെലവ് കുറക്കാനും ഡിജിറ്റലൈസേഷൻ നമ്മെ സഹായിക്കും.

ഡിജിറ്റലാകാൻ എന്തുചെയ്യണം? 

നല്ല രീതിയില്‍ നടക്കുന്ന പരമ്പരാഗത ബിസിനസുകളെ പുതിയ കാലത്തിന് അനുയോജ്യമാകുന്ന വിധത്തിലേക്ക് മാറ്റാൻ സാധിക്കും. ചെറുകിട, ഇടത്തരം സംരംഭകര്‍ തുറന്ന മനസോടെ അതിന് സജ്ജരാകണമെന്ന് മാത്രം. വിദഗ്ധരുടെ സഹായത്തോടെ ഡിജിറ്റല്‍ സ്ട്രാറ്റജി തയാറാക്കുകയാണ് ഇതിലൊന്ന്. വിദഗ്ദ്ധരുടെ സഹായം തേടിയാലും ഇതേക്കുറിച്ച് നല്ല ധാരണ നമുക്കുണ്ടായിരിക്കണം. അതിനായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ശില്‍പ്പശാലകളിലും പരിപാടികളിലും സംബന്ധിക്കണം. 

ഓൺലൈൻ ബിസിനസ് വർക്ക് ഷോപ്പിൽ പങ്കെടുക്കാം 

ഡിജിറ്റൽ രംഗത്തേക്ക് ചുവടുവെക്കാൻ സഹായിക്കുന്ന അത്തരത്തിലുള്ള ഒരു ഓൺലൈൻ ബിസിനസ് വർക്ക് ഷോപ്പാണ് കോട്ടക്കൽ ബൂൺ ഇന്നിൽ മേയ് ഒന്നിന് നടക്കുന്നത്. പ്രമുഖ ഐറ്റി ബിസിനസ് കൺസൾട്ടിങ് കമ്പനിയായ 'ബിസ് ആക്ട്' (Bizact) ആണ് ഈ പരിപാടിയുടെ സംഘാടകർ.

ഓൺലൈൻ മാർക്കറ്റിംഗ് സ്ട്രാറ്റിജികൾ, സോഷ്യൽ മീഡിയ/ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ വഴിയുള്ള ബിസിനസ് പ്രൊമോഷൻ, അതിനാവശ്യമുള്ള ഡിജിറ്റൽ ടൂളുകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ സെഷനുകളാണ് ഈ ഏകദിന വർക്ക് ഷോപ്പിൽ ഉണ്ടായിരിക്കുക. കൂടാതെ ഡിജിറ്റൽ സംരംഭകനാകാനുള്ള വഴികളും അവസരങ്ങളും ഇതിൽ ചർച്ചചെയ്യും 

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 9037046688, 9037056688, 9947269269 
Register Here: https://bit.ly/2PjcdiB

 

എന്താണ് മെച്ചം? 

വർക്ക് ഷോപ്പിൽ ചർച്ച ചെയ്യുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്.

  • നിങ്ങളുടെ ബിസിനസ് ഓൺലൈനിൽ സജീവമാണോ? ഗൂഗിൾ സെർച് റിസൾട്ടിൽ നിങ്ങളുടെ ബിസിനസിന്റെ പൊസിഷൻ മികച്ചതാണോ? ഇല്ലെങ്കിൽ എന്തൊക്കെ ചെയ്യണം? 
  • എങ്ങനെ ഒരു ഡിജിറ്റൽ ബിസിനസ് ട്രെയ്നർ ആകാം?
  • കുറഞ്ഞ മുതൽ മുടക്കിൽ എങ്ങനെ സ്വന്തമായി ഇ-കോമേഴ്‌സ് ബിസിനസ് തുടങ്ങാം?
  • ഓൺലൈൻ ബിസിനസ് തുടങ്ങാനുള്ള മാർഗനിർദേശങ്ങൾ 
  • നിലവിലുള്ള ഇ-കോമേഴ്‌സ് ബിസിനസ് മെച്ചപ്പെടുത്താൻ, ലാഭം കൂട്ടാൻ A-Z ടിപ്സ്
  • മാർക്കറ്റിംഗ് സ്ട്രാറ്റിജികൾ, ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് ടൂളുകൾ എന്നിവയെ പരിചയപ്പെടാം 
  • No Staff, No Rent, No Stock ബിസിനസ് എങ്ങിനെ നടത്താം 

ഡിജിറ്റൽ ലോകത്തിലെ പുതിയ അവസരങ്ങൾ 

ഡിജിറ്റൽ മേഖലയിലെ അവസരങ്ങൾ അനന്തമാണ്. ഒരു ഇന്റർനെറ്റ് കണക്ഷനും കംപ്യൂട്ടറും അൽപം ഭാവനയുമുണ്ടെങ്കിൽ പുതിയ ബിസിനസ് അവസരങ്ങൾ നിരവധിയാണ്. എന്തിനേറെ, ഒരു സ്മാർട്ട്ഫോണും ഒരു സോഷ്യൽ മീഡിയ അക്കൗണ്ടുമുപയോഗിച്ച് കോടികളുടെ ബിസിനസ് നടത്തുന്നവർവരെയുണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ. 

അഫിലിയേറ്റഡ് ബിസിനസുകൾ 

ഓൺലൈൻ ഭീമന്മാരായ ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയവരുമായി ചേർന്ന് നടത്തുന്ന ബിസിനസ് ആണിത്. അവരുടെ പ്ലാറ്റ് ഫോമിലുള്ള ഉൽപന്നങ്ങൾ നമ്മൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഓൺലൈൻ വഴി എത്തിക്കുകയും പ്രൊഡക്ടിന്റെ വില സവിശേഷതകൾ എന്നിവ മനസിലാക്കാൻ അവരെ സഹായിക്കുകയുമാണ് അഫിലിയേറ്റഡ് ബിസിനസുകൾ ചെയ്യുക. Product, Stock, Payment, Logistics തുടങ്ങിയ തലവേദനകളൊന്നും ഇതിലില്ല. 

ഇ-കോമേഴ്‌സ് 

പണ്ട് നമ്മുടെ ചുറ്റുവട്ടത്ത് മാത്രമേ നമ്മുടെ ഉത്പന്നങ്ങൾ വിൽക്കാൻ സാധിച്ചിരുന്നുള്ളൂ. ഒരു ഇ-കോമേഴ്‌സ് ബിസിനസ് തുടങ്ങിയാൽ നമ്മുടെ ഉത്പന്നങ്ങൾ ലോകം മുഴുവൻ എത്തിക്കാം. നിങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ ഒരു വെബ്സൈറ്റ് തുടങ്ങുകയോ സോഷ്യൽ മീഡിയ വഴി അതിനെ പ്രൊമോട്ട് ചെയ്യുകയോ ആവാം. അതിലൂടെ വിവിധ രാജ്യങ്ങളിലുള്ളവർക്കു വരെ നിങ്ങളുടെ ഉത്പന്നം കാണാനും വാങ്ങാനും സാധിക്കും. 

ഇന്റർനെറ്റ് ബിസിനസ് കൺസൾട്ടന്റ് (IBC) 

ഡിജിറ്റൽ മേഖലയിലെ ഒരു വിദഗ്ധനാണ് നിങ്ങളെങ്കിൽ ആ വൈദഗ്ധ്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാം. പുതിയ സാധ്യതകൾ മുന്നിൽ തെളിയുമ്പോൾ അതേക്കുറിച്ച് അറിവുള്ളവരെത്തേടി ആളുകൾ വരും. 

കണ്ടന്റ് ക്രിയേറ്റർ 

ഒരു ഉത്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ വളരെ ലളിതമായും രസകരമായും ഉപഭോക്താവിന് മുന്നിൽ അവതരിപ്പിക്കാൻ കഴിവുള്ളവർക്ക് ഈ മേഖലയിൽ അവസരങ്ങൾ ധാരാളമാണ്. 

ഡിജിറ്റൽ മാർക്കറ്റിംഗ് 

ബിസിനസുകൾക്ക് ഓൺലൈൻ/സോഷ്യൽ മീഡിയ വഴി മാർക്കറ്റിംഗ്, പ്രോഡക്റ്റ് പ്രൊമോഷൻ എന്നിവ ചെയ്തു കൊടുക്കുക എന്നത് മറ്റൊരു ബിസിനസ് അവസരമാണ്. 

Register Here: https://bit.ly/2PjcdiB

Disclaimer: This is a sponsored feature

Similar News