ഒന്നുമനസ്സുവെച്ചാല്‍ നിങ്ങള്‍ക്കും ഇന്റര്‍നാഷണലാകാം!
പുതിയ വിപണികളിലേക്ക്, രാജ്യാന്തരതലത്തിലേക്ക് വളരുക വലിയ ആനക്കാര്യമല്ല ഇക്കാലത്ത്
നിങ്ങള്‍ റസ്റ്റോറന്റ് ബിസിനസ് നടത്തുകയാണ്. ഒരേയൊരു സ്ഥലത്ത് മാത്രമാണ് നിങ്ങള്‍ക്ക് റസ്റ്റോറന്റുള്ളത്. പ്രാദേശികമായ വെല്ലുവിളികള്‍ നിങ്ങള്‍ നേരിടുന്നുണ്ട്. ചുറ്റും എതിരാളികളുണ്ട്. വിപണിയില്‍ വലിയ മത്സരമുണ്ട്. നിങ്ങളുടെ വരുമാനം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഇതുമൂലം നിങ്ങള്‍ക്ക് കഴിയുന്നില്ല. ചില സമയങ്ങളില്‍ സമൂഹത്തില്‍ ഉടലെടുക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളുടെ ബിസിനസിനേയും പ്രശ്‌നത്തിലാഴ്ത്തുന്നു.
പ്രാദേശികമായി മാത്രം നിലനില്‍ക്കുന്ന ബിസിനസുകള്‍ക്ക് ഈയൊരു റിസ്‌ക്ക് ഒഴിവാക്കുവാനാവില്ല. ഇതിനെ Concentrated Risk എന്ന് വിളിക്കാം. കൂടുതല്‍ വരുമാനം വേണമെങ്കില്‍, കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരണമെങ്കില്‍ പുതിയ വിപണി കണ്ടെത്തിയേ തീരൂ. അത്തരമൊരു തന്ത്രം Concentrated Risk ഇല്ലാതെയാക്കും. ഒരൊറ്റ വിപണിയില്‍ കേന്ദ്രീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ പുതിയ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം സഹായിക്കും.
വര്‍ഷങ്ങളായി ഒരേ രീതിയില്‍ ഒരേ വിപണിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിസിനസുകളെ നിങ്ങള്‍ക്ക് കാണാം. തങ്ങള്‍ സ്വാംശീകരിച്ചിരിക്കുന്ന അറിവുകളേയും (Knowledge) നിപുണതകളേയും (Skills) ഉപയോഗിച്ചു കൊണ്ട് പുതിയ വിപണികളിലേക്ക് കടന്നു ചെന്നാല്‍ വരുമാനം എത്രയോ മടങ്ങായി വര്‍ദ്ധിപ്പിക്കുവാന്‍ അവര്‍ക്ക് സാധിക്കും. പക്ഷേ അവര്‍ അതിന് മുതിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചാല്‍ വരുമാനവും വര്‍ദ്ധിക്കും ബ്രാന്‍ഡ് മൂല്യവും വര്‍ദ്ധിക്കും.
പുതിയ വിപണികള്‍ കണ്ടെത്തുകയും അവിടേക്ക് കടന്നു ചെല്ലുകയും ചെയ്യുന്ന തന്ത്രം ബിസിനസുകളെ വളരുവാന്‍ സഹായിക്കും. പ്രാദേശിക വിപണിയിലെ ശക്തമായ മത്സരം അടിവേരുകള്‍ അറുക്കുന്നതിനു മുന്‍പേ മറ്റിടങ്ങളിലും കൂടി തങ്ങളുടെ ബിസിനസുകള്‍ വേരുറപ്പിക്കുവാനും വരുമാനം ഗണ്യമായി ഉയര്‍ത്തുവാനും ബിസിനസുകള്‍ക്ക് പുതിയ വിപണികളിലേക്കുള്ള കാല്‍വെപ്പ് ഗുണകരമാകും. കേരളത്തില്‍ പ്ലൈവുഡ് നിര്‍മ്മിക്കുന്ന ഒരു സംരംഭകന്‍ ഇന്തോനേഷ്യയില്‍ ചെന്ന് അവിടെ അസംസ്‌കൃത വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി തുടങ്ങുന്നു. പ്രാദേശികമായി നിലനില്‍ക്കുന്ന പല വെല്ലുവിളികള്‍ക്കും ഇത് മറുപടിയാകുന്നു. അന്തര്‍ദേശീയ വിപണിയിലേക്ക് കടന്നു ചെല്ലാനും അവസരങ്ങള്‍ കണ്ടെത്താനും ഇതുമൂലം ആ സംരംഭകന് കഴിയുന്നു.
ഒരു ഫ്രഞ്ച് ബേക്കറി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ജപ്പാനില്‍ വില്‍ക്കുവാനായി നേരിട്ട് തങ്ങളുടെ ഷോപ്പുകള്‍ സ്ഥാപിക്കുന്നതിന് പകരം അവിടെയുള്ള ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുമായി കൈ കോര്‍ത്തു. ജപ്പാനില്‍ മുഴുവന്‍ സാന്നിധ്യമുള്ള ആ സ്റ്റോര്‍ വഴി അവര്‍ ജപ്പാനിലെ വിപണിയിലേക്ക് ചുവടുകള്‍ വെച്ചു, പുതിയ ഉപഭോക്താക്കളെ കണ്ടെത്തി, വരുമാനം വര്‍ദ്ധിപ്പിച്ചു. ആഗോള വിപണി തുറന്നു കിടക്കുകയാണ്. വിശാലമായ ലോക വിപണി ബിസിനസുകള്‍ക്ക് വളരാനുള്ള അനന്തമായ സാദ്ധ്യതകള്‍ തുറന്നിടുന്നു. പുതിയ വിപണികള്‍ കണ്ടെത്താനും അവയുടെ സാദ്ധ്യതകള്‍ മുതലെടുക്കുവാനും സംരംഭകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മറ്റ് വിപണികളില്‍ അവിടെയുള്ള നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുവാന്‍ ആവശ്യമുണ്ടാക്കാം. സൈക്കിളിന്റെ ബ്രേക്ക് നിര്‍മ്മിക്കുന്ന ഒരു ജര്‍മ്മന്‍ ഉല്‍പ്പാദകന്‍ തന്റെ ഉല്‍പ്പന്നം ചൈനയിലെ സൈക്കിള്‍ നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കുന്നത് പോലെ. ഇതൊരു വലിയ വിപണിയാണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നം ആഗോള വിപണിയിലെ മറ്റ് നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമുണ്ടാകാം. വിപണി നിരന്തരം തേടിക്കൊണ്ടിരിക്കുക. അവസരങ്ങള്‍ കണ്ടെത്തുക.
വ്യത്യസ്തങ്ങളായ രീതികളില്‍ പുതിയ വിപണികളിലേക്ക് പ്രവേശിക്കുവാനുള്ള തന്ത്രമാണ് മാര്‍ക്കറ്റ് എന്‍ട്രി (Market Entry). പുതിയ വിപണികളിലേക്കുള്ള യാത്ര ബിസിനസിനെ വളര്‍ത്തും, വരുമാനം വര്‍ദ്ധിപ്പിക്കും, ഉല്‍പ്പന്നം പുതിയ ഉപഭോക്താക്കള്‍ക്കിടയിലേക്കെത്തും, ബ്രാന്‍ഡ് മൂല്യം ഉയരും. ഒരിടത്ത് നിന്നും പലയിടങ്ങളിലേക്കായി ബിസിനസ് പടരട്ടെ. ജോയ് ആലുക്കാസ്, കല്യാണ്‍ ജുവല്ലേഴ്‌സ് തുടങ്ങിയവ ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്.