ആപ്പിളും സ്റ്റാര്‍ബക്‌സും പഠിപ്പിക്കുന്ന ഈ കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
നിങ്ങള്‍ വില്‍ക്കുന്ന ഏത് സേവനത്തിനും ഉല്‍പ്പന്നത്തിനും അതിന്റെ ഗുണമേന്മ അടിസ്ഥാനമാക്കി മൂല്യവും വിലയും നിശ്ചയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ എന്തു സംഭവിക്കും?
സ്റ്റാര്‍ബക്‌സിലേക്ക് നിങ്ങള്‍ കടന്നു ചെല്ലുന്നു, ഒരു കപ്പ് കോഫി വാങ്ങി അവിടെ ഇരിക്കുന്നു. ചിലപ്പോള്‍ മണിക്കൂറുകളോളം നിങ്ങള്‍ അവിടെ ചെലവഴിക്കാം. അവിടെ ഇരിക്കുമ്പോള്‍ ഒരു കപ്പ് കോഫിയല്ലാതെ മറ്റൊന്നും നിങ്ങള്‍ വാങ്ങിയിട്ടേയില്ല. എന്നാല്‍ നിങ്ങളോട് ആരും കൂടുതല്‍ എന്തെങ്കിലും വാങ്ങാന്‍ ആവശ്യപ്പെടുന്നില്ല. ഒന്നും വാങ്ങിച്ചില്ലെങ്കില്‍ കൂടി എത്ര സമയം വേണമെങ്കിലും നിങ്ങള്‍ക്കവിടെ ചെലവഴിക്കാം.
സ്റ്റാര്‍ബക്‌സ് മുന്നോട്ട് വെക്കുന്ന സംസ്‌കാരം എന്താണ്? വെറുമൊരു കോഫി ഷോപ്പ് എന്നതിനപ്പുറം അതൊരു സാമൂഹ്യ പരിസരമായി മാറുന്നു. നിങ്ങള്‍ക്ക് വെറുതെയിരിക്കാനും അല്ലെങ്കില്‍ കൂട്ടുകാരോടൊത്ത് ചെലവഴിക്കാനും സാധിക്കുന്ന ഒരു സാമൂഹ്യ ഇടം (Social Space). ഉപഭോക്താക്കളുമായി വൈകാരികമായ ഒരു ബന്ധം സ്റ്റാര്‍ബക്‌സ് ഇങ്ങനെ തുന്നിച്ചേര്‍ത്തിരിക്കുന്നു.
സ്റ്റാര്‍ബക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക്് വില കൂടുതലാണ്. അതറിയാമെങ്കിലും കൊടുക്കുന്ന വിലയെക്കാളും മൂല്യം അവിടെ നിന്നും ലഭിക്കുന്നുവെന്ന് നിങ്ങള്‍ കണക്കാക്കുന്നു. സ്റ്റാര്‍ബക്‌സില്‍ നിന്നും ലഭിക്കുന്ന അനുഭവത്തിന്(Experience) നിങ്ങള്‍ വലിയ മൂല്യം കല്‍പ്പിക്കുന്നു. അനുഭവങ്ങളുടെ മൂല്യം ചെലവഴിക്കുന്ന പണത്തെക്കാള്‍ കൂടുതലാണെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞിടത്താണ് സ്റ്റാര്‍ബക്‌സിന്റെ വിജയം.
നിങ്ങളൊരു ഡയമണ്ട് വാങ്ങുന്നു. ഡയമണ്ടിന് നിങ്ങളൊരിക്കലും കുറഞ്ഞ വില പ്രതീക്ഷിക്കുന്നില്ല. അതിന്റെ മേന്മക്കനുസരിച്ചുള്ള വില കൊടുത്താല്‍ മാത്രമേ നല്ല ഡയമണ്ട് ലഭിക്കുകയുള്ളൂ എന്ന് നിങ്ങള്‍ക്കറിയാം. ഒരാള്‍ ഡയമണ്ടിന് വളരെ കുറഞ്ഞ വില (Cheap Price) പറയുന്നു. അപ്പോള്‍ നിങ്ങളുടെ മനസിലൂടെ കടന്നു പോകുന്നത് എന്തായിരിക്കും? ഈ ഡയമണ്ടിന്റെ (Qualtiy) കുറവായിരിക്കും അതുകൊണ്ടാണ് കുറഞ്ഞ വില വാങ്ങുന്നത് എന്നതായിരിക്കും. അതിനര്‍ത്ഥം ഉല്‍പ്പന്നത്തിന്റെ വിലയും അതിന്റെ മേന്മയും തമ്മിലുള്ള ബന്ധത്തിന് ഉപഭോക്താവ് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു എന്നല്ലേ.
വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ക്ക് മേന്മ കൂടുതലാണെന്നും വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്ക്് മേന്മ കുറവാണെന്നും ഉപഭോക്താക്കള്‍ കരുതുന്നു. മികച്ച ഉല്‍പ്പന്നം കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ ശ്രമിച്ചാലുള്ള അപകടം നിങ്ങള്‍ക്കിപ്പോള്‍ തിരിച്ചറിയാന്‍ കഴിയും. മേന്മയും വിലയും തമ്മിലുള്ള ബന്ധം ഉപഭോക്താക്കളുടെ മനസ്സില്‍ നിലനില്‍ക്കുന്നത് കൊണ്ട് അതിനനുസൃതമായി ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ഉല്‍പ്പന്നം വിപണിയില്‍ പരാജയപ്പെടും.
നിങ്ങളൊരിക്കലും ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് പ്രതീക്ഷിക്കുന്നില്ല. ഇവിടെ ബ്രാന്‍ഡ് (Brand)മേന്മയുമായി (Quality)വളരെയധികം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ആപ്പിള്‍ വിലക്കുറവുള്ള ഉല്‍പ്പന്നവുമായി വിപണിയിലേക്ക് കടന്നു വന്നാല്‍ നിങ്ങള്‍ അതിന്റെ മേന്മയില്‍ സംശയിച്ചു തുടങ്ങും. കുറഞ്ഞ വിലയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉല്‍പ്പന്നങ്ങളുണ്ട്. കാരണം അവയുടെ മേന്മയും വിലയും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
ഓരോ ഉല്‍പ്പന്നത്തില്‍ അല്ലെങ്കില്‍ സേവനത്തില്‍ നിന്നും ഉപഭോക്താവ് പ്രതീക്ഷിക്കുന്ന ഒരു മൂല്യമുണ്ട്. ആ മൂല്യത്തിന് വില നല്‍കണമെന്ന് ഉപഭോക്താവിന് അറിയാം. തന്റെ ജീവിതാനുഭവങ്ങളെ (Life Experiences) മികച്ചതാക്കുന്ന, ഉയര്‍ത്തുന്ന മൂല്യവത്തായ ഉല്‍പ്പന്നങ്ങളെയാണ് ഉപഭോക്താവ് പ്രതീക്ഷിക്കുന്നത്. അതിനായി ഉയര്‍ന്ന വില നല്‍കാനും അവര്‍ തയ്യാറാണ്. മൂല്യവും മേന്മയും വിലയും തമ്മിലുള്ള ബന്ധം സംരംഭകന്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ക്ക്് വിലയിടുമ്പോള്‍ പരിഗണിക്കണം.
സ്വരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ ഒരിക്കലും കുറഞ്ഞ വിലക്ക് ആരും പ്രതീക്ഷിക്കുന്നില്ല. ഉപഭോക്താവ് കല്‍പ്പിക്കുന്ന മൂല്യത്തിനനുസരിച്ചാണ് അവയുടെ വില നിശ്ചയിച്ചിരിക്കുന്നത്. മേന്മ കൂടിയ ഉല്‍പ്പന്നം വില കുറച്ചു വിറ്റാല്‍ ഒരിക്കലും ഉപഭോക്താവ് അതിന് മൂല്യം കാണുകയില്ല. നിങ്ങള്‍ എന്താണ് വില്‍ക്കുന്നത്? ആര്‍ക്കാണ് വില്‍ക്കുന്നത്? ഇത് വില നിര്‍ണയിക്കുമ്പോള്‍ അതീവ പ്രാധാന്യമുള്ള വസ്തുതകളാണ്. മികച്ച ഉല്‍പ്പന്നങ്ങള്‍ക്ക് അതിനുസരിച്ചുള്ള വില നല്‍കാന്‍ സംരംഭകന് സാധിക്കണം.