പരിശോധിച്ചത് 1,24,326 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി 12,787 കോവിഡ് ബാധിത

99,390 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്

Update:2021-06-23 18:48 IST

1,24,326 സാമ്പിളുകള്‍ കൂടി പരിശോധിച്ചതോടെ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പുതുതായി കോവിഡ് കണ്ടെത്തിയത് 12,787 പേര്‍ക്ക്. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,992 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 675 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 65 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരില്‍ പെടുന്നു.
24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 13,683 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം 1623, കൊല്ലം 2168, പത്തനംതിട്ട 339, ആലപ്പുഴ 814, കോട്ടയം 626, ഇടുക്കി 372, എറണാകുളം 1984, തൃശൂര്‍ 1303, പാലക്കാട് 1280, മലപ്പുറം 1092, കോഴിക്കോട് 941, വയനാട് 335, കണ്ണൂര്‍ 521, കാസര്‍ഗോഡ് 285 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ഇതോടെ 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,29,967 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


Tags:    

Similar News