സംസ്ഥാനത്ത് പുതുതായി 12,617 കോവിഡ് ബാധിതര്‍, 141 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് ബാധിച്ചത് 12,617 പേര്‍ക്ക്. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങള്‍ കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 12,295 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരില്‍ പെടുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,730 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 1212, കൊല്ലം 1032, പത്തനംതിട്ട 526, ആലപ്പുഴ 1043, കോട്ടയം 716, ഇടുക്കി 573, എറണാകുളം 1021, തൃശൂര്‍ 1272, പാലക്കാട് 1391, മലപ്പുറം 1016, കോഴിക്കോട് 992, വയനാട് 235, കണ്ണൂര്‍ 322, കാസര്‍ഗോഡ് 379 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ഇതോടെ 1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.