അദാനി കമ്പനികള്‍ക്ക് ഡിസംബര്‍ പാദത്തില്‍ മെച്ചപ്പെട്ട പ്രകടനം

അദാനി ഗ്രീന്‍ അറ്റാദായം ഇരട്ടിയായി, അദാനി പോര്‍ട്‌സ് പ്രവര്‍ത്തന വരുമാനം 18% വര്‍ധിച്ചു;

Update:2023-02-08 15:33 IST

image: @adanigroup/fb

വിവിധ ആരോപണങ്ങള്‍ നേരിട്ട് അദാനി ഗ്രൂപ് ഓഹരികള്‍ തകര്‍ച്ച നേരിടുന്ന വേളയില്‍ അദാനി ഗ്രൂപ് കമ്പനികള്‍ 2022-23 ഡിസംബര്‍ പാദത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക ഫലം പുറത്തുവിട്ടു. അദാനി ഗ്രീന്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം ഇരട്ടിയില്‍ അധികം വര്‍ധിച്ച് 103 കോടി രൂപയായി. വരുമാനം 53% വര്‍ധിച്ച് 1471 കോടി രൂപയായി.

കാറ്റില്‍ നിന്നുള്ള വൈദ്യുതി, സൗരോര്‍ജം പദ്ധതികളാണ് നടപ്പാക്കുന്നത്. മൊത്തം പ്രവര്‍ത്തന ശേഷി 8300 മെഗാവാട്ട്. 1440 മെഗാവാട്ട് കാറ്റ്-സൗരോര്‍ജ ഹൈബ്രിഡ് പദ്ധതി പുതുതായി കമ്മീഷന്‍ ചെയ്തു.അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ കമ്പനിയുടെ വരുമാനം 18% വര്‍ധിച്ച് 4786 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം 15% വര്‍ധിച്ച് 3011 കോടി രൂപയായി. അറ്റാദായം 13% കുറഞ്ഞ് 1337 കോടി രൂപയായി.

അദാനി ട്രാന്‍സ്മിഷന്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 73% വര്‍ധിച്ച് 478.15 കോടി രൂപയായി.വരുമാനം 15.8% വര്‍ധിച്ച് 3037 കോടി രൂപയായി. 5000 കോടി രൂപയുടെ കടം നടപ്പ് സാമ്പത്തിക വര്‍ഷം അടച്ചു തീര്‍ക്കാന്‍ സാധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ട്രാന്‍സ്മിഷന്‍ കമ്പനിയാണ് അദാനി ട്രാന്‍സ്മിഷന്‍.

Tags:    

Similar News