1.2 ലക്ഷം കോടിയുടെ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ്, 70 ശതമാനവും പുനരുപയോഗ ഊര്‍ജ ബിസിനസുകളില്‍
അമേരിക്കന്‍ അന്വേഷണത്തില്‍ തട്ടി ഓഹരികള്‍ ഇടിവില്‍
ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം (2024-25) പാരമ്പര്യേതര ഊര്‍ജ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അദാനി ഗ്രൂപ്പ്. അടുത്തവര്‍ഷം 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിവിധ മേഖലകളിലെ ഉപകമ്പനികളിലായി അദാനി ഗ്രൂപ്പ് നിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതില്‍ 70 ശതമാനം തുകയും വിനിയോഗിക്കുക പാരമ്പര്യേതര ഊര്‍ജ (green/renewable energy) ബിസിനസുകളിലായിരിക്കും. എനര്‍ജി, എയര്‍പോര്‍ട്ട്, കമ്മോഡിറ്റീസ്, സിമന്റ്, മീഡിയ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളിലാണ് കമ്പനി സാന്നിധ്യമറിയിച്ചിട്ടുള്ളത്.
പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവ ഉള്‍പ്പെടുന്ന ഗ്രീന്‍ എനര്‍ജി ബിസിനിസിനാണ് ഗ്രൂപ്പ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഗ്രൂപ്പിനു കീഴിലുള്ള സിമന്റ് കമ്പനിയായ അംബുജ സിമന്റ്‌സ് പുനരുപയോഗ ഊര്‍ജ്ജ പദ്ധതിക്കായി 6,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1,000 മെഗാവട്ട് ഉത്പാദനശേഷിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൂടാതെ രാജ്യത്തെ എറ്റവും വലിയ രണ്ടാമത്തെ സോളാര്‍ പവര്‍ കമ്പനി അദാനി ഗ്രൂപ്പിന്റേതാണ്.
ഗുജറാത്തിലെ ഖാവ്ഡാ 530 കിലോമീറ്ററില്‍ പരന്നു കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റിന്യൂവബിള്‍ പാര്‍ക്ക് നിര്‍മ്മിക്കുകയാണ് അദാനി ഗ്രൂപ്പ്.
എയര്‍പോര്‍ട്ടുകളുടെ ശേഷി മൂന്ന് മടങ്ങാക്കും