സമ്മര്‍ സെയിലുമായി എയര്‍ഏഷ്യ ഇന്ത്യ, ടിക്കറ്റ് നിരക്ക് 1,648 രൂപ മുതല്‍
2023 മെയ് 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഈ ആനുകൂല്യമുണ്ട്;
സമ്മര്‍ സെയിലുമായി എത്തിയിരിക്കുകയാണ് എയര്‍ഏഷ്യ ഇന്ത്യ (AirAsia India). വേനല്‍ക്കാല വില്‍പ്പനയില്‍ ഡല്‍ഹി-ജയ്പൂര്‍ പോലുള്ള ജനപ്രിയ റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് 1,648 രൂപ മുതലാണ് ആരംഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ മുംബൈ-ഗോവ റൂട്ടില്‍ 1,817 രൂപ ഉള്‍പ്പെടെ വിവിധയിടങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര നടത്താം.
ബുക്കിംഗ് നടത്താം
വേനല്‍ക്കാല അവധിക്കാലത്തിനായി താങ്ങാനാവുന്ന ടിക്കറ്റ് നിരക്കുകള്‍ക്കായി തിരയുന്ന യാത്രക്കാരെ ആകര്‍ഷിക്കുക എന്നതാണ് സമ്മര്‍ സെയില്‍ ലക്ഷ്യമിടുന്നത്. ഈ മാസം 31 വരെ ബുക്ക് ചെയ്യാം. ജൂലൈ 1 ന് ശേഷമുള്ള യാത്രാളാണ് പരിഗണിക്കുക. പുതിയ ഏകീകൃത വെബ്സൈറ്റ് വഴിയും എയര്‍ഏഷ്യ വെബ്സൈറ്റ് വഴിയും യാത്രക്കാര്‍ക്ക് ബുക്കിംഗ് നടത്താം.
പ്രമോഷന്റെ ഭാഗമായി എയര്‍ഏഷ്യ വെബ്സൈറ്റിലും എയര്‍ഏഷ്യ ഇന്ത്യ മൊബൈല്‍ ആപ്പിലും ബുക്ക് ചെയ്യുമ്പോള്‍ ന്യൂപാസ് (NeuPass) അംഗങ്ങള്‍ക്ക് കണ്‍വീനിയന്‍സ് ഫീസിന്റെ 350 രൂപ ഇളവ് ലഭിക്കും. കൂടാതെ, ന്യൂപാസ് അംഗങ്ങള്‍ക്ക് യാത്ര ചെയ്യുമ്പോള്‍ 8 ശതമാനം വരെ ന്യൂകോയിന്‍സ് (NeuCoins) നേടാന്‍ കഴിയും. ബാഗ്ഡോഗ്ര, ഗുവാഹത്തി, ഇംഫാല്‍, ഗോവ, ജയ്പൂര്‍, കൊച്ചി തുടങ്ങി 19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 50ല്‍ അധികം നേരിട്ടുള്ളതും 100ല്‍ അധികം കണക്റ്റിംഗ് ഫ്‌ലൈറ്റുകളുമുള്ള ശൃംഖലയാണ് എയര്‍ഏഷ്യ ഇന്ത്യ.