5 ജി വിദൂരത്തിലല്ല; വമ്പന്‍ കരാറില്‍ ഒപ്പിട്ട് എയര്‍ടെല്ലും നോക്കിയയും

Update: 2020-04-28 12:43 GMT

4 ജി നെറ്റ്‌വര്‍ക്ക് സേവനം മെച്ചപ്പെടുത്തുന്നതിനായി ടെലികോം ഭീമന്മാരായ നോക്കിയയും ഭാരതി എയര്‍ടെല്ലും കൈകോര്‍ക്കുന്നു. ഇന്ത്യയിലെ ഒമ്പത് സര്‍ക്കിളുകളിലായി നോക്കിയയുടെ SRAN സോല്യൂഷന്‍ വിന്യസിക്കുന്നതിനാണ് ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 7,636 കോടി രൂപ) കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നെറ്റ്വര്‍ക്കുകളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, ഉപഭോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് പുതിയ കരാര്‍ കരുത്തുപകരുമെന്നാണ് കരുതുന്നത്. ഈ കരാറിലൂടെ ഭാവിയില്‍ 5 ജി കണക്റ്റിവിറ്റി നല്‍കുന്നതിനുള്ള അടിത്തറയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നെറ്റ്വര്‍ക്ക് ശേഷി വര്‍ദ്ധിപ്പിച്ച് ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ട് വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യം പരിഹരിക്കാന്‍ നോക്കിയയുടെ SRAN സൊല്യൂഷന്‍സ് എയര്‍ടെലിനെ സഹായിക്കുമെന്നാണ് കരുതുന്നത്. ഒന്നിലധികം ആഗോള വിദഗ്ധര്‍ നടത്തിയ പഠനങ്ങളില്‍ നെറ്റ്വര്‍ക്ക് പ്രകടന ചാര്‍ട്ടുകളില്‍ എയര്‍ടെല്‍ സ്ഥിരമായി ഒന്നാമതാണെന്ന് ഭാരതി എയര്‍ടെല്ലിലെ എംഡിയും സിഇഒയുമായ (ഇന്ത്യയും ദക്ഷിണേഷ്യയും) ഗോപാല്‍ വിത്തല്‍ വ്യക്തമാക്കി.

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന് വളര്‍ന്നുവരുന്ന നെറ്റ്വര്‍ക്ക് സാങ്കേതികവിദ്യകളില്‍ തുടര്‍ച്ചയായി നിക്ഷേപിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും നോക്കിയയുമായുള്ള ഈ സംരംഭം അതിലേക്കുള്ള ചവിട്ടുപടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നിലെ കണക്റ്റിവിറ്റിയുടെ ഭാവിയിലേക്കുള്ള സുപ്രധാന കരാറാണിതെന്ന് നോക്കിയയിലെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജീവ് സൂരി അറിയിച്ചു.

നിലവില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയാണ് ഇന്ത്യ. 2025 ഓടെ 920 ദശലക്ഷം മൊബൈല്‍ ഉപഭോക്താക്കള്‍ ഇന്ത്യയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതില്‍ ജിഎസ്എംഎ 2 അനുസരിച്ച് 88 ദശലക്ഷം 5 ജി കണക്ഷനുകളും ഉള്‍പ്പെടും. പുതിയ കരാറുകള്‍ 5 ജി കാലഘട്ടിലേക്കുള്ള മുന്നൊരുക്കമായിട്ടാണ് രാജ്യത്തെ ടെക്‌നോളജി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News