ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിലേക്ക് ആമസോണും

Update: 2019-07-30 11:11 GMT

സ്വിഗ്ഗിയും സൊമാറ്റോയും യൂബര്‍ ഈറ്റ്‌സും അരങ്ങുവാഴുന്ന ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിലേക്ക് ആമസോണും കടന്നുവരുന്നു. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസ് ആരംഭിക്കാന്‍ ആമസോണ്‍ പദ്ധിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

നാരായണ മൂര്‍ത്തി സ്ഥാപിച്ച കാറ്റമറാന്‍ എന്ന പ്രാദേശിക പങ്കാളിയുമായി ചേര്‍ന്നാണ് ആമസോണ്‍ പുതിയ സേവനം ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. ഇതിനായി ജീവനക്കാരെ എടുത്തുതുടങ്ങിയെങ്കിലും വിശദാംശങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബറോടെ സേവനം ആരംഭിച്ചേക്കും.

ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന മധ്യവര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണമേഖലയെ മുന്നോട്ടുനയിക്കുന്നത്. ഓര്‍ഡറുകളുടെ എണ്ണം 2018ല്‍ 176 ശതമാനമാണ് വര്‍ധിച്ചത്.

Similar News