ബൈജൂസിന്റെ വൈറ്റ് ഹാറ്റ് ജൂനിയര്‍ നയിക്കാന്‍ അനന്യ ത്രിപാഠി
കെകെആര്‍ ക്യാപ്‌സ്റ്റോണിലെ എഡിയും മിന്ത്ര മുന്‍ ചീഫ് സ്ട്രാറ്റജി ഓഫീസറുമാണ് അനന്യ ത്രിപാഠി;
കെ കെ ആര്‍ ക്യാപ്സ്റ്റോണിലെ എംഡിയും മുമ്പ് മിന്ത്രയിലെ ചീഫ് സ്ട്രാറ്റജി ഓഫീസറുമായിരുന്ന അനന്യ ത്രിപാഠി ബൈജൂസിന് കീഴിലുള്ള വൈറ്റ് ഹാറ്റ് ജൂനിയറില്‍ ചേരുന്നു. വൈറ്റ്ഹാറ്റ് ജൂനിയറിന്റെ സിഇഒ ആയി സ്ഥാനമേല്‍ക്കുമെന്നാണ് അറിയുന്നത്. ഈ മാസം അവസാനം ചേരാന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്.
കെകെആറില്‍ മുന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് എംഡിയിലേക്ക് ത്രിപാഠി എത്തിയിരുന്നു. അനന്യ ത്രിപാഠി കെ കെ ആറില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. മാര്‍ച്ച് പകുതിയോടെ വൈറ്റ്ഹാറ്റ് ജൂനിയറില്‍ ചേര്‍ന്നേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനിയില്‍ വലിയൊരു പുനഃക്രമീകരണം നടക്കുന്ന സമയത്താണ് ത്രിപാഠിയുടെ നിയമനം.
ആഗോളതലത്തില്‍ സ്വകാര്യ ഇക്വിറ്റി പ്രമുഖരായ കെകെആറിന്റെ നിര്‍ണായക റോളില്‍ ആണ് ത്രിപാഠി ഇപ്പോള്‍ ബൈജൂസിന് കീഴിലുള്ള വൈറ്റ് ഹാറ്റ് ജൂനിയറിലെ ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ ചുമതലയായിരിക്കും ത്രിപാഠിക്കെന്നാണ് വിവരം. ഇക്കാര്യം ബൈജൂസ് പുറത്തുവിട്ടിട്ടില്ല.