ഏഷ്യാനെറ്റിൽ നിന്ന് റിപ്പബ്ലിക് ടിവിയുടെ ഓഹരികൾ തിരികെ വാങ്ങാൻ അർണാബ് ഗോസ്വാമി 

Update: 2019-05-08 05:59 GMT

ഏഷ്യാനെറ്റ് ന്യൂസ് മീഡിയയുടെ കൈവശമുള്ള റിപ്പബ്ലിക് ടിവിയുടെ ഓഹരികൾ അർണാബ് ഗോസ്വാമി തിരികെ വാങ്ങുമെന്ന് റിപ്പോർട്ട്. രണ്ടു വർഷം മുൻപാണ് റിപ്പബ്ലിക് ടിവി പ്രവർത്തനം ആരംഭിച്ചത്. അന്നുമുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി വരെ റേറ്റിംഗ് ചാർട്ടിൽ ഒന്നാം സ്ഥാനത്തായിരുന്നു ചാനൽ.

ഏഷ്യാനെറ്റിൽ നിന്നും ഓഹരി തിരികെ വാങ്ങുന്നതോടെ റിപ്പബ്ലിക് മീഡിയ പൂർണമായും എഡിറ്ററുടെ നിയന്ത്രണത്തിലാകും.

റിപ്പബ്ലിക് മീഡിയ നെറ്റ് വർക്കിനെ ഡൈവേഴ്‌സിഫൈ ചെയ്യാനും കൂടുതൽ പ്ലാറ്റ് ഫോമുകളിലേക്ക് വ്യാപിപ്പിക്കാനുമാണ് പദ്ധതിയെന്ന് ഗോസ്വാമി പറഞ്ഞു.

അതേസമയം, റിപ്പബ്ലിക് ടിവിയിൽ ഒരു മൈനോരിറ്റി പോർട്ട് ഫോളിയോ ഇൻവെസ്റ്ററായി ഏഷ്യാനെറ്റ് തുടരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ഉടമയും എംപിയുമായ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Similar News