ഏഷ്യന്‍ പെയിന്റ്‌സിന്റെ മൂന്നാം പാദത്തിലെ അറ്റദായത്തില്‍ 62 ശതമാനത്തിന്റെ വര്‍ധന

ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 25.43 ശതമാനം ഉയര്‍ന്ന് 6,886.39 കോടി രൂപയായി

Update:2021-01-21 17:34 IST

2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ അറ്റദായത്തില്‍ 62.28 ശതമാനത്തിന്റെ വര്‍ധനവുമായി ഏഷ്യന്‍ പെയിന്റ്‌സ്. 1,265.35 കോടി രൂപയായാണ് അറ്റദായം വര്‍ധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 779.71 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയിരുന്നത്.

ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 25.43 ശതമാനം ഉയര്‍ന്ന് 6,886.39 കോടി രൂപയായി. 2019-20 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,490.11 കോടി രൂപയായിരുന്നു.
'ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മിക്ക മേഖലകളിലും വ്യാപിച്ചുകിടക്കുന്ന ഡിമാന്‍ഡ് അവസ്ഥ ബിസിനസ്സ് വിഭാഗങ്ങളിലുടനീളം ശക്തമായ വീണ്ടെടുക്കല്‍ പ്രകടമാക്കുന്നു' ഏഷ്യന്‍ പെയിന്റ്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിത് സിങ്കിള്‍ പറഞ്ഞു.
ഏഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും മികച്ച വളര്‍ച്ചയാണ് അന്താരാഷ്ട്ര ബിസിനസില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് സിങ്കിള്‍ പറഞ്ഞു. മികച്ച വില്‍പ്പനയും കോസ്റ്റ് ഒപ്റ്റിമൈസേഷന്‍, സോഴ്സിംഗ് നടപടികളും മികച്ച പ്രവര്‍ത്തനങ്ങളും ബിസിനസ്സുകളിലുടനീളമുള്ള ലാഭത്തെ നന്നായി പിന്തുണയ്ക്കുന്നു, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ പെയിന്റ്സിന്റെ ഓഹരികള്‍ 0.62 ശതമാനം ഉയര്‍ന്ന് 2,714.65 രൂപയായി.


Tags:    

Similar News