പാന്‍ ആധാറുമായി ഉടന്‍ ബന്ധിപ്പിക്കേണ്ട! സമയപരിധി നീട്ടി കേന്ദ്രം

Update: 2020-03-24 12:09 GMT

കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ എട്ട് മേഖലകളിലായി സാമ്പത്തിക പാക്കേജ് നടപ്പിലാക്കിയിരിക്കുകയാണ് കേന്ദ്രം. വിവിധ മേഖലകളില്‍ സുരക്ഷാ നടപടികളെടുക്കുകയാണ് വേണ്ടത്, രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യപിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൊറോണ സാമ്പത്തിക പരിരക്ഷാ നടപടികളുടെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിഗ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 ല്‍ നിന്നും നീട്ടിയിരിക്കുകയാണ്.

ജൂണ്‍ 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. മാര്‍ച്ച് 31 നകം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10000 രൂപ പിഴയീടാക്കാനായിരുന്നു മുമ്പത്തെ തീരുമാനം. ആദായ നികുതി വകുപ്പിലെ വകുപ്പ് 272 ബി പ്രകാരമാണ് ഇത്. എന്നാല്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളുടയെും പ്രവര്‍ത്തനം നിലച്ചതോടെ സമയപരിധിയില്‍ മാറ്റം വരുത്തുകയായിരുന്നു.

2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ അടക്കാനുള്ള അവസാന സമയപരിധിയും ജൂണ്‍ മുപ്പത് വരെ നീട്ടിയിട്ടുണ്ട്. നികുതി അടക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ പലിശ 12 ല്‍ നിന്ന് 9 ആയി കുറച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News