കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് എസ്.ബി.ഐ, എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ്, മുത്തൂറ്റ് ഹോംഫിന്‍ എന്നിവ പ്രത്യേക വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ പരമാവധി 10 ലക്ഷം രൂപ വരെ ഇതിലേക്കായി വായ്പ നല്‍കും. 8.45 ശതമാനമാണ് പലിശ നിരക്ക്. പ്രോസസിംഗ് ഫീ ഒഴിവാക്കിയിട്ടുണ്ട്. നവംബര്‍ 30ന് മുന്‍പ് വായ്പക്കുള്ള അപേക്ഷകള്‍ നല്‍കണം.
എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് പരമാവധി 15 ലക്ഷം രൂപ വരെ വായ്പ നല്‍കും. 8.5 ശതമാനമാണ് പലിശ നിരക്ക്. വീടുകള്‍ റിപ്പയര്‍ ചെയ്യുന്നതിനും പുതുക്കിപ്പണിയുന്നതിനും വായ്പ ലഭിക്കും. ഒക്ടോബര്‍ 31 ആണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. കമ്പനിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ ഇ.എം.ഐ താമസിച്ച് അടച്ചാലും പിഴ ഈടാക്കുകയില്ല.
വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി മുത്തൂറ്റ് ഹോംഫിന്‍ 10 ലക്ഷം രൂപ വരെ വായ്പ നല്‍കും. ഡിസംബര്‍ 31 വരെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 20 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും.