കഫെ കോഫി ഡേ ഏറ്റെടുക്കല്‍ ചര്‍ച്ചയ്ക്ക് വീണ്ടും കൊക്കകോള

Update: 2019-08-19 12:05 GMT

കഫേ കോഫി ഡേ ഓഹരികള്‍ കൊക്കകോളയ്ക്ക് വില്‍ക്കാനുള്ള നീക്കം വീണ്ടും. കോഫി ഡേ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ വി. ജി സിദ്ധാര്‍ത്ഥ നേത്രാവതി പുഴയിയില്‍ ചാടി മരിച്ചതോടെ നിലച്ച ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ കൊക്കകോള മുന്‍കയ്യെടുത്ത് ഉടന്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

രാജ്യത്താകെ 1750- ലധികം ഔട്ട്‌ലെറ്റുകളുള്ള കോഫി വിതരണ ശൃംഖലയാണ് കഫേ കോഫി ഡേ. ഇതു വിട്ടു നല്‍കാന്‍ ജൂണില്‍ നടത്തിയ ചര്‍ച്ചയില്‍ 8000 -10000 കോടി രൂപയാണ് സിദ്ധാര്‍ത്ഥ ആവശ്യപ്പെട്ടതത്രേ. ഈ തുക ഉപയോഗിച്ച് കടബാധ്യതകള്‍ തീര്‍ക്കുകയായിരുന്നു ലക്ഷ്യം. 

കോക്കകോള കോഫി എന്ന രാജ്യാന്തര ശൃംഖല കൊക്കകോള ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കമ്പനി നേരത്തെ ആഗോള കോഫി ചെയിനായ കോസ്റ്റ കോഫി ഏറ്റെടുത്തിരുന്നു. കോഫി ഡേയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ പുതിയ ബോര്‍ഡ് ഉചിതമായ തീരുമാനം എടുക്കണമെന്ന ആഗ്രഹം, സിദ്ധാര്‍ത്ഥ ആത്മഹത്യക്ക് മുമ്പ് ജീവനക്കാര്‍ക്ക് അയച്ച ഇ- മെയിലില്‍ രേഖപ്പെടുത്തിയിരുന്നു.

Similar News