ഓഹരി വിലയിടിവ്: അംബാനിക്കു നഷ്ടം 5 ബില്യണ്‍ ഡോളര്‍

Update: 2020-02-28 12:29 GMT

കൊറോണ വൈറസ് ഭീതിയാല്‍ ആഗോള ഓഹരി വിപണിയിലും, ഇന്ത്യന്‍ ഓഹരി വിപണിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ച മൂലം ശതകോടീശ്വരന്‍മാര്‍ നേരിടുന്നത് വന്‍ നഷ്ടം. ഇന്ത്യയിലെയും ഏഷ്യയിലെയും സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇതുവരെ ആകെ സമ്പത്തില്‍ നിന്ന് 5 ബില്യണ്‍ ഡോളര്‍ നഷ്ടമായെന്നാണ് കണക്ക്.

രണ്ട് മാസത്തിനുള്ളില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയ്ക്ക് 884 മില്യണ്‍ ഡോളറും, അസിം പ്രേംജിക്ക് 869 മില്യണ്‍ ഡോളറും, ഗൗതം അദാനിക്ക് 496 മില്യണ്‍ ഡോളറും നഷ്ടം വന്നതായി ബ്ലൂംബെര്‍ഗ് ചൂണ്ടിക്കാട്ടുന്നു.ഉദയ് കൊട്ടക്, സണ്‍ ഫാര്‍മയുടെ ദിലീപ് സംഘ്വി എന്നിവരും ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടവരാണ്. ബിഎസ്ഇയില്‍ ഇക്വിറ്റി നിക്ഷേപകര്‍ക്ക് ആകെ നഷ്ടം വന്നത് ഏകദേശം 11.52 ലക്ഷം കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News