കോവിഡ്: ഗതാഗത മേഖലയിലെ നഷ്ടം പ്രതിദിനം 315 കോടി

രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയടക്കമുള്ള പല സംസ്ഥാനങ്ങളും അവശ്യ സാധനങ്ങളുടെ ചരക്ക് നീക്കം മാത്രമാണ് നടത്തുന്നത്

Update: 2021-04-19 02:29 GMT

കോവിഡ് രണ്ടാം തംരംഗത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ കാരണം ഗതാഗത മേഖല പ്രതിസന്ധിയില്‍. കോവിഡ് നിയന്ത്രണം കാരണം ഗതാഗത മേഖലയില്‍ പ്രതിദിനം 315 കോടിയുടെ നഷ്ടമാണ് സംഭവിക്കുന്നതെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും കോര്‍ കമ്മിറ്റി ചെയര്‍മാനുമായ മാല്‍കിത് സിംഗ് പറഞ്ഞു.

'അവശ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവ ഒഴികെയുള്ള കടകള്‍ അടച്ചിരിക്കുന്നു, സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ഗതാഗത മേഖലയെ ബാധിക്കാന്‍ തുടങ്ങി. രാജ്യത്തുടനീളമുള്ള നിയന്ത്രണങ്ങള്‍ കാരണം ഈ മേഖലയ്ക്ക് പ്രതിദിനം 315 കോടി രൂപയുടെ നഷ്ടം നേരിടുന്നു' അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
'ട്രക്കുകളുടെ ആവശ്യം വെട്ടിക്കുറച്ചിട്ടുണ്ട്, വിലയിരുത്തല്‍ അനുസരിച്ച് രാജ്യത്തുടനീളം 50 ശതമാനം കുറവുണ്ടായിട്ടുണ്ട്. പിപിഇ കിറ്റുകള്‍, മരുന്നുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവയും ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും ഉള്‍പ്പെടെയുമുള്ളവയാണ് ഇപ്പോള്‍ ചരക്ക്‌നീക്കം നടത്തുന്നത്. ബാക്കിയുള്ളവ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മുന്‍നിര ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ് ഹബ്ബുകളില്‍ ഒന്നാണ് മഹാരാഷ്ട്ര.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെയ്തതു പോലെ ടോള്‍, റോഡ് ടാക്‌സ് കുറച്ചു കാലത്തേക്ക് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രക്ക്ഡ്രൈവര്‍മാര്‍ക്ക് സംസ്ഥാന നികുതി ഇളവ്, പെര്‍മിറ്റ്, ഫിറ്റ്‌നസ് ഫീസ്, നിഷ്‌ക്രിയ ട്രക്കുകള്‍ക്കും ബസുകള്‍ക്കും സൗജന്യ പാര്‍ക്കിംഗ് തുടങ്ങിയ ദുരിതാശ്വാസ നടപടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യണം. ഗതാഗത മേഖലയിലെ െ്രെഡവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കി കോവിഡ് വാക്‌സിനേഷന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Tags:    

Similar News