കെ.എസ്.ഇ.ബി 'സൗര സോളാര്‍' സബ്‌സിഡി പദ്ധതിയില്‍ ചേരാം ഈ മാസം 23നകം

കേന്ദ്ര സബ്‌സിഡി 40% വരെ; ഇതുവരെ നേട്ടം 35,000ലേറെ പേര്‍ക്ക്

Update:2023-09-14 12:47 IST

Image : Canva and KSEB

കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സോളാര്‍ പദ്ധതി പ്രകാരം ഇതിനകം കേന്ദ്ര സബ്‌സിഡി ലഭിച്ച ഗുണഭോക്താക്കള്‍ 35,000ലേറെ. 40 ശതമാനം വരെ സബ്‌സിഡിയാണ് കേന്ദ്രം നല്‍കുന്നത്. സബ്‌സിഡി കുറച്ചുള്ള തുക മാത്രം നല്‍കിയാല്‍ മതിയെന്നതാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന മുഖ്യ നേട്ടം.

കെ.എസ്.ഇ.ബി നടത്തുന്ന പദ്ധതിയില്‍ ചേരാന്‍ ഈമാസം 23വരെയാണ് അവസരം. www.ekiran.kseb.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഡെവലപ്പര്‍മാരുമായി ബന്ധപ്പെട്ട് 23നകം തന്നെ  സോളാര്‍ സംവിധാനം സജ്ജീകരിക്കണം. സെപ്റ്റംബര്‍ 23ന് പദ്ധതി അവസാനിക്കുമെന്നതിനാലാണിത്.

Tags:    

Similar News