ബൈജൂസ് 'ഭൂതകാലം' മുന്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നു; അപ്രഖ്യാപിത വിലക്കുമായി കമ്പനികള്‍
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബൈജൂസില്‍ മാര്‍ച്ചിലെ ശമ്പളം ഇതുവരെ കൊടുത്തു തീര്‍ന്നിട്ടില്ല
ബൈജൂസിന്റെ തെറ്റായ മാര്‍ക്കറ്റിംഗ് രീതിക്കെതിരേ നേരത്തെ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മനുഷത്വപരമല്ലാത്ത രീതിയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ മാതാപിതാക്കള്‍ അടക്കം രംഗത്തു വന്നിരുന്നു. രണ്ടു വര്‍ഷത്തിനിടെ 10,000ത്തോളം ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്.
കൂടിയ ശമ്പളം വാങ്ങുന്ന 500 ജീവനക്കാരെ കൂടി അടുത്തു തന്നെ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. ഈ സ്ഥാനത്തേക്ക് പരിചയസമ്പത്തില്ലാത്ത പുതിയ ആള്‍ക്കാരെ നിയമിക്കാനാണ് നീക്കം. ശമ്പളം കിട്ടാതായതോടെ നിരവധിപേര്‍ ബൈജൂസില്‍ നിന്ന് രാജിവയ്ക്കുന്നുമുണ്ട്.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം
ടീച്ചര്‍മാര്‍ക്കും താഴ്ന്ന ശമ്പളം വാങ്ങുന്നവര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കി. വലിയ പ്രതിഫലം വാങ്ങുന്നവര്‍ക്ക് 50 ശതമാനമാണ് നല്‍കിയത്. ബൈജൂസിന് ഒരു മാസം ശമ്പളം നല്‍കാന്‍ മാത്രം 45-50 കോടി രൂപ വേണം. ചില ജീവനക്കാര്‍ക്ക് ഫെബ്രുവരിയിലെ ബാക്കി തുക ഇതുവരെ ലഭിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച ഇന്ത്യാ വിഭാഗം സി.ഇ.ഒ അര്‍ജുന്‍ മോഹന്‍ രാജിവച്ചിരുന്നു. ചുമതലയേറ്റ് ഏഴ് മാസമാകുമ്പോഴാണ് അപ്രതീക്ഷിതമായി അദേഹം ബൈജൂസ് വിട്ടത്. നിക്ഷേപകരുമായി നിരന്തര പ്രശ്നങ്ങളിലായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് കനത്ത പ്രതിസന്ധിയാണ് ഉന്നതതലത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് സൃഷ്ടിക്കുന്നത്.