രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും ജി എസ് ടി നിരക്ക് 1.25 ശതമാനമാക്കണമെന്ന് ആവശ്യം

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കേന്ദ്ര ബജറ്റിനു മുന്നോടിയായി സമര്‍പ്പിച്ച നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചത്.

Update:2022-01-24 17:55 IST

രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും ജി എസ് ടി നിരക്ക് നിലവിലെ 3 ശതമാനത്തില്‍ നിന്ന് 1.25 ശതമാന മായി കുറയ്ക്കണമെന്ന് ആള്‍ ഇന്ത്യ ജെം ആന്‍ഡ് ജൂവല്‍റി ഡൊമസ്റ്റിക് കൗണ്‍സില്‍ (എ ഐ ജി ജെ ഡി സി) കേന്ദ്ര ധനകാര്യ മന്ത്രി കേന്ദ്ര ധന മന്ത്രി നിര്‍മ്മലാ സീതാരാമന് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നിലവില്‍ 2 ലക്ഷം രൂപക്ക് മുകളില്‍ സ്വര്‍ണ്ണം വെളളി രത്‌നാഭരണങ്ങള്‍ വാങ്ങുന്നതത്തിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡ് വേണമെന്ന് പരിധി 5 ലക്ഷം രൂപയിലേക്ക് ഉയര്‍ത്തിയില്‍ ഗ്രാമീണ മേഖലയില്‍ പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സഹായകരമാകുമെന്ന് എ ഐ ജി ജെ ഡി സി അഭിപ്രായപ്പെട്ടു.
22 കാരറ്റ് സ്വര്‍ണ്ണം വാങ്ങുന്നതിനു ഇ എം ഐ സൗകര്യം നല്‍കുന്നത് മറ്റ് രത്‌നങ്ങളും എല്ലാ തരം ആഭരണങ്ങളും വാങ്ങുന്നതിനും ബാധകമാക്കണമെന്നു കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നതിനു 1 - 1.5 % ബാങ്ക് കമ്മീഷന്‍ ഈടാക്കുന്നത് ഒഴുവാക്കണമെന്ന് കൗണ്‍സില്‍ അവശ്യപെട്ടു.
സ്വര്‍ണ്ണ മോണ റ്റൈസേഷന്‍ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 500 ഗ്രാം സ്വര്‍ണം വരെ നിക്ഷേപിക്കുന്നവര്‍ക്ക് അതിന്റെ സ്രോതസ്സോ ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴി വാക്കണം. ഗോള്‍ഡ് മോണ റ്റൈസേഷന്‍ പദ്ധതി വഴി ആകെ 11.1 ടണ്‍ സ്വര്‍ണ്ണമാണ് നിക്ഷേപ മായി ലഭിച്ചത്. എന്നാല്‍ ഇന്ത്യയില്‍ കുടുംബങ്ങളുടെ കൈവശം 24000 ടണ്‍ സ്വര്‍ണ്ണമുണ്ടെന്ന് കണക്കാക്കപ്പെടുന്നു


Tags:    

Similar News