ദേ.. സ്വർണവില പിന്നെയും മേലോട്ട്; വെള്ളിക്ക് മാറ്റമില്ല

രാജ്യാന്തര വിപണിയിൽ ചാഞ്ചാട്ടം

Update:2024-01-20 10:29 IST

Image : Canva

സംസ്ഥാനത്ത് സ്വർണവിലയിൽ ദൃശ്യമാകുന്നത് കനത്ത ചാഞ്ചാട്ടം. ഇന്ന് ​ഗ്രാമിന് 10 രൂപ വർധിച്ച് 5,780 രൂപയായി. 80 രൂപ ഉയർന്ന് 46,240 രൂപയാണ് പവൻ വില. ഇന്നലെ ​ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. 18 ​കാരറ്റ് സ്വർണവില ഇന്ന് ​ഗ്രാമിന് 5 രൂപ വർധിച്ച് 4,780 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ​ഗ്രാമിന് 77 രൂപയിലാണ് ഇന്ന് വ്യാപാരം.

ചാഞ്ചാടുന്ന വില
സ്വർണവില വൻതോതിലുള്ള കയറ്റിറക്കമാണ് പുതുവർഷത്തിലെ ആദ്യ മാസത്തിൽ കാഴ്ചവച്ചത്. ജനുവരി ഒന്നിന് 47,000 രൂപയായിരുന്ന വില ജനുവരി 18ന് 45,920 രൂപയിലേക്കാണ് കൂപ്പുകുത്തി. അതായത് 1,080 രൂപയുടെ ഇടിവ്. തുടർന്നാണ്, ഇപ്പോൾ വീണ്ടും കരകയറ്റം തുടങ്ങിയത്.
ആ​ഗോള വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. ഒരാഴ്ച മുമ്പ് ഔൺസിന് 2,050 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 2,029 ഡോളറിൽ. ഒരുവേള വില 2,010 ഡോളറിന് താഴെയുമെത്തിയിരുന്നു. അമേരിക്കയുടെ കേന്ദ്രബാങ്കായ യു.എസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ധൃതിപിടിച്ച് കുറയ്ക്കില്ലെന്ന സൂചനകളെ തുടർന്ന് കടപ്പത്രങ്ങളുടെ യീൽഡും (ആദായനിരക്ക്) ഡോളറും കാഴ്ചവയ്ക്കുന്ന മികച്ച പ്രകടനമാണ് സ്വർണത്തിന് ക്ഷീണമാകുന്നത്.
Tags:    

Similar News