നാഷണല്‍ എം.എസ്.എം.ഇ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

എം.എസ്.എം.ഇ മന്ത്രാലയം, ഭാരത സര്‍ക്കാര്‍ രാജ്യത്തെ മികച്ച എം.എസ്.എം.ഇകളെ ആദരിക്കും

Update:2023-05-06 11:40 IST

image: @msme.gov.in/fb

രാജ്യത്തെ മികച്ച ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആദരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) മന്ത്രാലയം. ഇതിന്റെ ഭാഗമായി ഡെവലപ്‌മെന്റ് കമ്മീഷണറുടെ ഓഫീസ് (എം.എസ്.എം.ഇ ) നാഷണല്‍ എം.എസ്.എം.ഇ അവാര്‍ഡ്‌സ് 2023 നായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാന്‍ സംരംബങ്ങള്‍ക്ക് ഉദ്യം രജിസ്‌ട്രേഷന്‍ ആവശ്യമാണ്.

അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും https://dashboard.msme.gov.in/na ലിങ്ക് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മെയ് 10 ആണ്. സംരംഭകരുടെ പ്രകടനത്തിനും നൂതന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമാണ് അവാര്‍ഡ്. നാഷണല്‍ എം.എസ്.എം.ഇ അവാര്‍ഡ്‌സ് 2022 ല്‍ മൂന്ന് അവാര്‍ഡുകള്‍ നേടികൊണ്ട് ദേശീയ തലത്തില്‍ കേരളം ശ്രദ്ധ നേടിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 9645623491 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Tags:    

Similar News