പണം ഇടാക്കുന്ന എല്ലാത്തരം ഓണ്‍ലൈന്‍ ഗെയിമുകളെയും നിയന്ത്രിക്കാന്‍ കേന്ദ്രം

ഈ നിയമം അനുസരിച്ചാവും ഇന്ത്യന്‍ ഗെയിമിംഗ് വ്യവസായത്തിന്റെ ഭാവി തീരുമാനിക്കപ്പെടുക. രാജ്യത്തെ 1.5 ബില്യണ്‍ ഡോളറിന്റെ ഗെയിമിംഗ് വിപണി 2026ഓടെ 6 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍.;

Update:2022-12-05 11:45 IST

പണം ഇടാക്കുന്ന എല്ലാത്തരം ഓണ്‍ലൈന്‍ ഗെയിമികുളെയും നിയന്ത്രിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമുകളെ മാത്രം നിയന്ത്രിക്കാനുള്ള പ്രത്യേക സമിതി നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നത് പരിഗണിച്ചായിരുന്നു ഓണ്‍ലൈന്‍ ചൂതാട്ടങ്ങളെ സമിതി ഒഴിവാക്കിയത്

ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമുകളെ നിയന്ത്രണം- തരംതിരിക്കല്‍ എന്നിവയ്ക്കായി ഒരു റെഗുലേറ്ററി അതോറിറ്റി ഉള്‍പ്പെയുള്ള നിര്‍ദ്ദേശങ്ങളായിരുന്നു കഴിഞ്ഞ സെപ്റ്റംബറില്‍ സമര്‍പ്പിച്ച പ്രത്യേക സമിതി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ച ശേഷം നിര്‍ദ്ദേശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ഗെയിമുകളെ നിരോധിക്കാനുള്ള അധികാരം, നിയമ ലംഘനങ്ങള്‍ക്ക് നല്‍കേണ്ട ശിക്ഷ അടക്കമുള്ളവയ്ക്ക് വ്യക്തത വരുത്താനാണ് പ്രത്യേക നിയമം കൊണ്ടുവരുന്നത്.

ഈ നിയമം അനുസരിച്ചാവും ഇന്ത്യന്‍ ഗെയിമിംഗ് വ്യവസായത്തിന്റെ ഭാവി തീരുമാനിക്കപ്പെടുക. രാജ്യത്തെ 1.5 ബില്യണ്‍ ഡോളറിന്റെ ഗെയിമിംഗ് വിപണി 2026 ഓടെ 6 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍. പുതിയ നിയമങ്ങള്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വ്യക്തത വരുത്തുമെങ്കിലും അത് ചിലപ്പോള്‍ ഗെയിമിംഗ് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. ഐടി മന്ത്രാലയം ആണ് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും. അതിന് ശേഷം റിപ്പോര്‍ട്ട്, ക്യാബിനറ്റ് സെക്രട്ടേറിയേറ്റിന്റെ ആംഗീകാരത്തിനായി അയക്കും. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഐടി മന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News