സോമാറ്റോ ഗോള്‍ഡ് സ്‌കീം ഉപേക്ഷിച്ച് ഹോട്ടലുകള്‍

Update: 2019-11-26 09:46 GMT

സോമാറ്റോ ഗോള്‍ഡ് സ്‌കീം പ്രകാരമുള്ള ഭക്ഷ്യ വിതരണ സേവനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഏകകണ്ഠമായി തീരുമാനമെടുത്തു. മുംബൈയില്‍ നടന്ന യോഗത്തിലാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയെ പ്രതിരോധ്തതിലാക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.

ഹോട്ടലുകാര്‍ക്ക് യാതൊരു നേട്ടവും ഉണ്ടാകാത്തതും സോമാറ്റോയ്ക്കു മാത്രം ഗുണമുള്ളതുമാണ് ഗോള്‍ഡ് സ്‌കീം എന്ന് അസോസിയേഷന്‍ പറയുന്നു.അസോസിയേഷന് കീഴിലെ എട്ടായിരം ഹോട്ടലുടമകള്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. വിവിധ വിഷയങ്ങളിലെ ആശങ്കകള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടും ഇത് പരിഹരിക്കാന്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതാണ് പ്രകോപനത്തിന് കാരണം.സൊമാറ്റോ 2017 ലാണ് ഉപഭോക്താക്കള്‍ക്കായി ഗോള്‍ഡ് പദ്ധതി അവതരിപ്പിച്ചത്. എന്നാല്‍, അന്ന് മുതല്‍ തന്നെ തങ്ങളുടെ ലാഭത്തെ ഇത് ബാധിക്കുന്നുവെന്ന് ഹോട്ടലുടമകള്‍ പറഞ്ഞിരുന്നു.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അടുക്കളകള്‍, സൊമാറ്റോ ഗോള്‍ഡില്‍ നല്‍കുന്ന വന്‍ ഇളവുകള്‍, ഡെലിവറി എക്്‌സിക്യുട്ടീവുകളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളില്‍ ഹോട്ടലുടമകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ സൊമാറ്റോ ഗോള്‍ഡ് ഡെലിവറി സര്‍വ്വീസ് സ്‌കീം അവസാനിപ്പിക്കാതെ ഇനി ഒരുമിച്ച് മുന്നോട്ട് പോകില്ലെന്ന് കമ്പനിയോട് വ്യക്തമാക്കിയതായി അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് ഷെട്ടി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News