ഒറ്റദിവസത്തില്‍ ഇലോണ്‍ മസ്‌ക് 2.71 ലക്ഷം കോടി രൂപ വാരിക്കൂട്ടിയതെങ്ങനെ?

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലെത്തിയ ആദ്യ വാഹന നിര്‍മാതാക്കളായും ടെസ്ല മാറി.

Update: 2021-10-26 13:29 GMT

ഇലോണ്‍മസ്‌കാണ് ഈ ആഴ്ചയിലെ താരം. ഒറ്റദിവസം കൊണ്ട് ആസ്തി വര്‍ധിപ്പിച്ച് ഇലോണ്‍ മസ്‌ക് വീണ്ടും ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. 36 ബില്യണ്‍ ഡോളര്‍ അഥവാ 2.71 ലക്ഷം കോടി രൂപയാണ് ഇലോണ്‍ മസ്‌കിന്റെ സമ്പത്തിലേക്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ച എത്തിയ തുക. ഹെട്സ് ഗ്ലോബല്‍ ഹോള്‍ഡിംഗ്സ് ഒരു ലക്ഷം ടെസ്‌ല കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതോടെയാണ് കഥ മാറിയത്.

ചരിത്രം കുറിച്ചത് മറ്റൊന്നുകൂടിയാണ്, ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബറ്റ് ഇന്‍ക് എന്നിവരുടെ ട്രില്യണ്‍ ഡോളര്‍ കമ്പനിനിരയില്‍ അംഗമാകുന്ന ആദ്യത്തെ കാര്‍ നിര്‍മാതാവായി മാറി ഒറ്റ ദിവസം കൊണ്ട് ടെസ്‌ല.

ഓര്‍ഡര്‍ ലഭിച്ച വാര്‍ത്ത പുറത്തുവന്നതോടെ ടെസ്ല ഓഹകരികളിലും കുതിപ്പുണ്ടായി. ഓഹരി വില 14.9 ശതമാനം കുതിച്ച് 1,045.02 ഡോളര്‍ നിലവാരത്തിലെത്തി. ടെസ്‌ലയില്‍ മസ്‌കിനുള്ള വ്യക്തിഗത ഓഹരി വിഹിതം 23 ശതമാനമാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളായി ടെസ്‌ല മാറിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബ്ലൂംബര്‍ഗിന്റെ തത്സമയ ശതകോടീശ്വരപട്ടികയുടെ ചരിത്രത്തില്‍ ഒരൊറ്റദിവസം ഒരാള്‍ നേടുന്ന ഉയര്‍ന്ന ആസ്തിയാണ് മസ്‌ക് സ്വന്തമാക്കിയിരിക്കുന്നത്. മുമ്പ് പ്രശസ്ത ചൈനീസ് കുപ്പിവെള്ള കമ്പനി ഉടമ സോങ് ഷാന്‍ഷന്റെ വിപണിയില്‍ ലിസ്റ്റ്ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒരൊറ്റദിവസം 32 ബില്യണ്‍ വര്‍ധനവുണ്ടായിരുന്നു.

Tags:    

Similar News