2030 ഓടെ രാജ്യം മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഗൗതം അദാനി

2050-ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും

Update: 2022-11-21 12:05 GMT

Pic Courtesy : Gautam Adani / Instagram

2030-ന് മുമ്പ് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. ശേഷം 2050-ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് അക്കൗണ്ടന്റ്‌സ് കോണ്‍ഗ്രസില്‍ പങ്കെകെടുത്തുകൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.

രാജ്യം 58 വര്‍ഷമെടുത്താണ് ജിഡിപി ഒരു ട്രില്യണ്‍ ഡോളറെത്തിച്ചത്. പിന്നീട് 12 വര്‍ഷമെടുത്ത് രണ്ട് ട്രില്യണ്‍ ഡോളറിലെത്തി. ശേഷം അഞ്ച് വര്‍ഷമെടുത്ത് ഇന്ത്യയിന്ന് മൂന്ന് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലെത്തി നില്‍ക്കുകയാണെന്ന ഗൗതം അദാനി പറഞ്ഞു. 2024-25 ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയും ആഗോള ശക്തികേന്ദ്രവുമാക്കുമെന്ന് 2019-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.

ഈ വര്‍ഷം രാജ്യം 15 ശതമാനം വര്‍ധനയും എക്കാലത്തെയും ഉയര്‍ന്ന 100 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2050 ഓടെ വിദേശ നിക്ഷേപം 1 ട്രില്യണ്‍ ഡോളറിലെത്തുമെന്നും അദാനി പറഞ്ഞു.ഹരിത-ഊര്‍ജ്ജ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം തന്റെ കമ്പനി നിക്ഷേപം നടത്തുമെന്നും അദാനി പറഞ്ഞു. 2050-ഓടെ രാജ്യം ഹരിത-ഊര്‍ജ്ജ കയറ്റുമതിക്കാരായി മാറും.

സമ്പദ്വ്യവസ്ഥ വളരുന്നതിനനുസരിച്ച് ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഗൗതം അദാനി പറഞ്ഞു. അതേസമയം 2027-ഓടെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കുമെന്ന് ഈയടുത്ത് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിച്ചിരുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ജിഡിപി നിലവിലെ 3.4 ട്രില്യണ്‍ ഡോളറില്‍ നിന്ന് 8.5 ട്രില്യണ്‍ ഡോളറായി വളരുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Tags:    

Similar News