2020ല്‍ ഇന്ത്യന്‍ ടാബ്‌ലെറ്റ് വിപണിയില്‍ 14.7 ശതമാനത്തിന്റെ വര്‍ധന

2.8 ലശലക്ഷം യൂണിറ്റുകളാണ് കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് വിറ്റഴിഞ്ഞത്

Update: 2021-02-27 11:21 GMT

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇ-ലേണിംഗ് വ്യാപകമായതോടെ 2020ല്‍ ഇന്ത്യന്‍ ടാബ്‌ലെറ്റ് വിപണിയിലും വന്‍ കുതിപ്പ്. ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്റെ (ഐഡിസി) കണക്കുകള്‍ പ്രകാരം 2020 ല്‍ ഇന്ത്യന്‍ ടാബ്‌ലെറ്റ് വിപണിയില്‍ 14.7 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 2.8 ലശലക്ഷം യൂണിറ്റുകളാണ് കോവിഡ് പ്രതിസന്ധിക്കിടയിലും 2020 ല്‍ രാജ്യത്ത് വിറ്റഴിഞ്ഞത്.

തുടര്‍ച്ചയായ നാലുവര്‍ഷത്തെ ഇടിവിന് ശേഷമാണ് 2020 ല്‍ ടാബ്‌ലെറ്റ് വിപണിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. ഇ-ലേണിംഗ് വ്യാപകമായതോടെ ആവശ്യക്കാരേറിയതാണ് രാജ്യത്തെ ടാബ്‌ലെറ്റ് വിപണിയില്‍ വളര്‍ച്ചയ്ക്ക് കാരണമെന്ന്‌ ഐഡിസി പറഞ്ഞു.
ഇന്ത്യന്‍ ടാബ്ലെറ്റ് വിപണിയില്‍ 39 ശതമാനം വിപണി വിഹിതവുമായി ലെനോവോയാണ് ഒന്നാമതുള്ളത്. 2019 ല്‍ 6.6 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്.
32 ശതമാനം വിപണി വിഹിതമുള്ള സാംസങ്ങാണ് ലെനോവയുടെ പിന്നില്‍. 20വിപണി വിഹിതത്തില്‍ 13 ശതമാനം പോയിന്റ് ഉയര്‍ന്ന് 2020 ല്‍ കമ്പനി കൂടുതല്‍ നേട്ടമുണ്ടാക്കി. ആപ്പിള്‍, ഐബോള്‍, ഹുവായി എന്നിവ യഥാക്രമം 13 ശതമാനം, 4 ശതമാനം, മൂന്ന് ശതമാനം വിപണി വിഹിതവുമായി മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്തെത്തി.
13 ശതമാനം വളര്‍ച്ച കൈവരിച്ച ആപ്പിള്‍ ഐബാളിനെ പിന്തള്ളി മൂന്നാമതെത്തി. സ്റ്റോക്ക് ലഭ്യതയില്‍ ആപ്പിള്‍ പ്രതിസന്ധി നേരിട്ടെങ്കിലും രണ്ടാം പകുതിയോടെ വില്‍പ്പന വര്‍ധിപ്പിക്കാനായി.


Tags:    

Similar News