ഐആര്‍സിടിസി ലാഭം ഉയര്‍ന്നു

Update: 2019-11-19 14:30 GMT

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപകുതിയില്‍ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) മികച്ച സാമ്പത്തിക നേട്ടം കൊയ്തതായി റിപ്പോര്‍ട്ട്. ഇ-ടിക്കറ്റ് വരുമാനം 80 ശതമാനത്തോളം വര്‍ദ്ധിച്ചു.

ഐആര്‍സിടിസിയുടെ മൊത്തവരുമാനം 937.25 കോടി രൂപയായി ഉയര്‍ന്നു. 3.77 ശതമാനമാണ് വര്‍ദ്ധന. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയിലൂടെയുണ്ടായ വരുമാനം 199.3 കോടി രൂപ. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 110.23 കോടി രൂപയായിരുന്നു നേടിയത്. ഏപ്രില്‍ മുതല്‍  സെപ്റ്റംബര്‍ വരെ ലാഭം 14.01 ശതമാനം ഉയര്‍ന്ന് 172.16 കോടി രൂപയായി.

2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ഐആര്‍സിടിസിയുടെ ലാഭം 151 കോടി രൂപയായിരുന്നു. ടൂറിസം, കാറ്ററിംഗ്, ബോട്ടില്‍ വാട്ടര്‍ ഡെലിവറി എന്നിവയുള്‍പ്പെടെ പ്രധാന വരുമാനമുണ്ടാക്കുന്ന വിഭാഗങ്ങളിലും വരുമാനത്തില്‍ ഇരട്ട അക്ക വളര്‍ച്ച നേടി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News