ഉപഭോക്താക്കളുടെ എണ്ണം കൂടി; അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധനവോടെ ജസ്റ്റ് ഡയല്‍

കമ്പനിയുടെ മൊത്തം ചെലവ് 25.67 ശതമാനം വര്‍ധിച്ചു

Update:2023-01-16 11:02 IST

image: @justdial/fb

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ജസ്റ്റ് ഡയലിന്റെ ഏകീകൃത അറ്റാദായം മൂന്നിരട്ടി വര്‍ധനവോടെ 75.32 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിവല്‍ ഇത് 19.39 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അറ്റവരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 158.89 കോടി രൂപയില്‍ നിന്ന് 39.32 ശതമാനം ഉയര്‍ന്ന് 221.37 കോടി രൂപയായി.

കമ്പനിയുടെ മൊത്തം ചെലവ് 25.67 ശതമാനം വര്‍ധിച്ച് അവലോകന പാദത്തില്‍ 204.92 കോടി രൂപയായി.  മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 56.11 ശതമാനവും പാദ അടിസ്ഥാനത്തില്‍ 11.79 ശതമാനവും ഉയര്‍ന്ന് 292.61 കോടി രൂപ രേഖപ്പെടുത്തി. ജസ്റ്റ് ഡയലിലേക്ക് എത്തിയ ആളുകളുടെ എണ്ണം 9.8 ശതമാനം വര്‍ധിച്ച് അവലോകന പാദത്തില്‍ 15.68 കോടിയായി.

2022 ഡിസംബര്‍ 31-ന് അവസാനിക്കുന്ന ഒമ്പത് മാസ കാലയളവില്‍ കമ്പനിയുെട അറ്റാദായം 62.2 ശതമാനം വര്‍ധിച്ച് 79.12 കോടി രൂപയായും മൊത്ത വരുമാനം 19.88 ശതമാനം വര്‍ധിച്ച് 679.98 കോടി രൂപയായും രേഖപ്പെടുത്തി. അന്‍ഷുമാന്‍ താക്കൂര്‍, ദിനേഷ് താലൂജ എന്നിവരെ അഡീഷണല്‍ ഡയറക്ടര്‍മാരായി ജസ്റ്റ് ഡയലിന്റെ ബോര്‍ഡ് നിയമിച്ചു.

Tags:    

Similar News