തേയില ഉല്‍പ്പാദനം; വടക്കന്‍ സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം

ആഗോള തേയില ഉല്‍പ്പാദന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനം നില നിര്‍ത്തി.

Update: 2021-09-21 09:39 GMT

തേയില ഉല്‍പ്പാദനത്തില്‍ കേരളം വളര്‍ച്ചയില്‍. ആഗോള തേയില ഉല്‍പ്പാദന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനം നില നിര്‍ത്തുന്നു.കേരളവും തമിഴ് നാടും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഈ സ്ഥാനം നില നിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്.

ഇന്ത്യയിൽ വടക്കേ ഇന്ത്യയിലെ തേയില ഉൽപ്പാദനം ആണ് ക്രമാതീതമായി കുറഞ്ഞത്. 117 .11 കോടി കിലോയിൽ നിന്ന് 103. 55 കോടി കിലോയായി ആയിട്ടാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ മൊത്തത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കൊച്ചി ലേല കേന്ദ്രത്തിലെ വിൽപ്പന കൂനൂർ ,കോയമ്പത്തൂർ എന്നിവിടങ്ങളിലെ അപേക്ഷിച്ച് കുറഞ്ഞത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് അസോസിയേഷൻ സൂചിപ്പിക്കുന്നു. കൊച്ചിയിലെ വിൽപന 45,030 ടണ്ണായിട്ട് കുറഞ്ഞു. അതേസമയം കൊച്ചിയിലെ ശരാശരി വില140.42രൂപയായിരുന്നു .ദക്ഷിണേന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതി 9.98 കോടി കിലോ യിൽ നിന്ന് 8.41 കോടി കിലോ ആയി കുറഞിട്ടുണ്ടെന്നു൦ അസോസിയേഷന്റെ കണക്കുകളിൽ പറയുന്നു.
കേരളത്തിന് പുറമെ തമിഴ് നാട്, ബംഗാൾ, ആസാം, നാഗാലാൻഡ്, ത്രിപുര തുടങ്ങിയ 13സംസ്ഥാനങ്ങളിൽ ആണ് തേയില കൃഷിയുള്ളത്. രാജ്യത്തിന്റെ തേയിലയുടെ ആകെ ഉൽപ്പാദനത്തിന്റെ ശരാശരി നോക്കുമ്പോൾ 32ശതമാനം തമിഴ് നാട്ടിലും 27ശതമാനം കേരളത്തിലുമാണ്.





Tags:    

Similar News