കയറിന് പുതിയ കമ്പനി; വിപണി കൂടുതല്‍ സജീവമാക്കുക ലക്ഷ്യം

Update: 2018-07-19 06:45 GMT

കയര്‍ മേഖലയില്‍ ഫലപ്രദമായ വിപണി ഇടപെടലുകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ പുതിയ കമ്പനിയ്ക്ക് രൂപം നല്‍കുന്നു. കയറുല്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിനായിരിക്കും കമ്പനി കൂടുതല്‍ ഊന്നല്‍ നല്‍കുക.

'കേരള കയര്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റ്ഡ്' എന്ന പേരിലുള്ള കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം 10 കോടി രൂപയായിരിക്കും.

കമ്പനി രൂപീകരിക്കാന്‍ ജൂലൈ 18 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. കയര്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം ആധുനിക സങ്കേതങ്ങളുടെ പിന്‍ബലത്തോടെ മത്സരക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി രൂപീകരിക്കുന്നത്.

കമ്പനിയില്‍ കേരള സര്‍ക്കാരിന് 49 ശതമാനം ഓഹരിയുണ്ടാകും. ബാക്കി 51 ശതമാനം ഓഹരി കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനും അതുപോലെയുളള സ്ഥാപനങ്ങള്‍ക്കും നല്‍കും.

Similar News