ലോക്ക്ഡൗണ്‍ കാലത്തും കേരളത്തില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന സംരംഭങ്ങളേതൊക്കെ?

Update: 2020-04-09 11:55 GMT

കോവിഡിന്റെ വ്യാപനം ചെറുക്കാന്‍ രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം വരാതിരിക്കാന്‍ ആ രംഗത്തെ കമ്പനികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

ഭക്ഷണം, മരുന്ന് എന്നിവയുണ്ടാക്കുന്ന കമ്പനികള്‍, ഇവ നിര്‍മിക്കാന്‍ അവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനികള്‍ എന്നിവയ്ക്കാണ് ലോക്ക്ഡൗണ്‍ കാലത്തും തുറന്നുപ്രവര്‍ത്തിക്കാന്‍ ഇളവുള്ളത്.

കേരളത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സംരംഭങ്ങള്‍

1. എല്ലാതരത്തിലുള്ള റൈസ് മില്ലുകള്‍, ദാല്‍ മില്ലുകള്‍, റോളര്‍ ഫ്‌ളോര്‍ മില്ലുകള്‍

2. ഡയറി ഉല്‍പ്പന്നങ്ങള്‍

3. ആര്‍. ഒ, ഡിസ്റ്റില്‍ഡ് വാട്ടര്‍ പ്ലാന്റുകള്‍/ പാക്കേജ് ഡ്രിങ്കിംഗ് വാട്ടര്‍

4. വെര്‍മിസെല്ലി, ബിസ്‌കറ്റ്, ഫ്രഷ് ജ്യൂസ്, പള്‍പ്പ് നിര്‍മാണ യൂണിറ്റുകള്‍

5. ബള്‍ക്കായി മരുന്ന് നിര്‍മിക്കുന്ന കമ്പനികള്‍

6. ആശുപത്രിയില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റുകള്‍. ഐവി സെറ്റുകള്‍, ഓക്‌സിജന്‍ വിതരണത്തിനുള്ള സക്ഷന്‍ മെഷീനുകളും പൈപ്പുകള്‍, പിപിഇ ഗിയര്‍, സര്‍ജിക്കല്‍ എക്വിപ്‌മെന്റ്‌സ്, ഗോസ്, ബാന്‍ഡേജ് ക്ലോത്ത് എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികള്‍

7. ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷന്‍സും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റും

8. ലിക്വിഡ് സോപ്പ്, ഡിറ്റര്‍ജന്റ്, ഫിനൈല്‍, ഫ്‌ളോര്‍ ക്ലീനര്‍, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയവ നിര്‍മിക്കുന്ന ഫാക്ടറികള്‍

9. സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, ബോഡി സ്യൂട്ടുകള്‍ എന്നിവ നിര്‍മിക്കുന്നവ

10. പേപ്പര്‍ നാപ്കിന്‍, ഡയപ്പേഴ്‌സ്/സാനിറ്ററി നാപ്കിന്‍ നിര്‍മാണകേന്ദ്രങ്ങള്‍

11. ഓക്‌സിജന്‍ ഡൊമസ്റ്റിക് ഗ്യാസ് സിലിണ്ടേഴ്‌സ്

12. കോള്‍ഡ് സ്‌റ്റോറേജ്, വെയര്‍ ഹൗസിംഗ്, ലോജിസ്റ്റിക്‌സ്

13. കാര്‍ഷികോല്‍പ്പന്ന അധിഷ്ഠിത വ്യവസായങ്ങള്‍. ഉദാഹരണത്തിന് മുളക്, മഞ്ഞള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, പഞ്ചസാര, ഉപ്പ്

14. ബേക്കറികളും കണ്‍ഫെക്ഷണറികളും

15. ഐസ് പ്ലാന്റുകള്‍

16. ഫിഷ് ഫീഡ്, പൗള്‍ട്രി ഫീഡ്, കാറ്റ്ല്‍ ഫീഡ് മുതലായവ

17. ആയുര്‍വേദ, ഹോമിയോ മരുന്ന് നിര്‍മാണശാലകള്‍

18. എഫഌവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍

19. മരുന്ന്, ഭക്ഷണം, പലചരക്ക് - പലവ്യഞ്ജനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന ഇ - കോമേഴ്‌സ് സ്ഥാപനങ്ങള്‍

20. മെഡിക്കല്‍ എക്വിപ്‌മെന്റിന്റെ പാക്കേജിംഗ് ഇന്‍ഡസ്ട്രികള്‍, ജലാറ്റിന്‍ നിര്‍മാണ യൂണിറ്റ് (നിറ്റ ജലാറ്റിന്‍)

21. AMTZ മാനുഫാക്ചറിംഗ്, കോവിഡ് 19 കിറ്റ്‌സ്, വെന്റിലേറ്ററുകള്‍.

ഇതിന് പുറമേ നിബന്ധനകള്‍ക്ക് വിധേയമായി വര്‍ക്ക് ഷോപ്പുകള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സ് ഡീലര്‍മാര്‍ക്കും മൊബീല്‍ ഷോപ്പുകള്‍ക്കും കണ്ണട കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News