ചെറുകിട സംരംഭങ്ങള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന ലഭിച്ചു: വികെസി റസാക്ക്

ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന ശേഷിവര്‍ധന പദ്ധതികള്‍ നടപ്പാക്കുന്നത് സംരംഭകര്‍ക്ക് ഗുണം ചെയ്യും

Update: 2023-02-03 11:00 GMT

image: @pr

വ്യവസായ മേഖലയ്ക്കായി വകയിരുത്തിയ 1259.66 കോടി രൂപയില്‍ ചെറുകിട വ്യവസായങ്ങള്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വലിയ പരിഗണന ലഭിച്ചിട്ടുണ്ടെന്ന് കെഎസ്‌ഐഡിസി ഡയറക്ടറും വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ വികെസി റസാക്ക് പറഞ്ഞു. ഗ്രാമീണ ചെറുകിട വ്യവസായങ്ങള്‍ക്കായി 483.40 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇത്തരം സംരംഭങ്ങള്‍ക്ക് ഇത് ഉത്തേജനമാകും.

മാത്രമല്ല കോവിഡ് പ്രതിസന്ധി മൂലം നിലച്ചു പോകുകയോ തടസ്സപ്പെടുകയോ ചെയ്ത ചെറുകിട സംരംഭകര്‍ക്ക് വലിയ പിന്തുണ ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ. ബഹുനില വ്യവസായ എസ്റ്റേറ്റുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന വിവിധ ശേഷിവര്‍ധന പദ്ധതികള്‍ നടപ്പാക്കുന്നതും സംരംഭകര്‍ക്ക് ഗുണം ചെയ്യും. കൂടാതെ വര്‍ഷം തോറും സംഘടിപ്പിക്കുന്ന തരത്തില്‍ ഒരു രാജ്യാന്തര വ്യാപാര മേള തുടങ്ങാനുള്ള പദ്ധതി നമ്മുടെ പ്രാദേശിക ബിസിനസിന് പുതിയ അവസരങ്ങള്‍ തുറന്നു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News