ടാറ്റയ്ക്ക് 1000-ലധികം അനുബന്ധ കമ്പനികൾ, ഇത്രയും വേണ്ടെന്ന് ചെയർമാൻ

Update:2019-02-21 12:15 IST

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള അനുബന്ധ കമ്പനികളുടെ എണ്ണം കുറക്കാനുള്ള വൻ റീസ്ട്രക്ച്ചറിംഗ് പദ്ധതിയുടെ പണിപ്പുരയിലാണ് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. 1000-ലധികം അനുബന്ധ കമ്പനികളാണ് ഗ്രൂപ്പിന് കീഴിൽ ഇപ്പോൾ ഉള്ളത്.

നഷ്ടത്തിലോടുന്ന ജെഎൽആറിനെ സ്ഥിരത കൈവരിക്കാൻ സഹായിക്കുക, വ്യോമയാനം, ഇൻഫ്രാസ്ട്രക്ച്ചർ മേഖലകളിലെ ബിസിനസിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർഗ രേഖ തയ്യാറാക്കുക, റീറ്റെയ്ൽ പോലുള്ള ലാഭകരമായ ബിസിനസിനെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുക എന്നിവയിലാണ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ഫോക്കസെന്ന് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ, ഇ-കോമേഴ്‌സ് രംഗത്ത് പുതിയൊരു കമ്പനി രുപീകരിക്കാനുള്ള അനുമതിക്കായി കോർപറേറ്റ് കാര്യ മന്ത്രാലയത്തിന് കമ്പനി അപേക്ഷ നൽകിയിട്ടുമുണ്ട്.

അനുബന്ധ കമ്പനികൾ ലയിപ്പിക്കുന്നതിലൂടെ പ്രവർത്തനച്ചെലവുകൾ വളരെയധികം കുറക്കാനാവുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. 18 മാസമെങ്കിലും വേണം ലയനങ്ങൾ പൂർത്തിയാക്കാൻ.

പുതിയ സിഇഒ ഗുന്തർ ബുച്ചേക്കിന് കീഴിൽ ടാറ്റ മോട്ടോഴ്സ് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണിപ്പോൾ. ടാറ്റ സൺസിന് ഡിവിഡന്റായും ഷെയർ ബയ്‌ബാക്ക് ആയും ഫണ്ടിംഗ് നൽകിക്കൊണ്ടിരുന്നത് ടാറ്റ കൺസൾറ്റസി സർവിസ്സ് (TCS) ആണ്. അതേസമയം, ടെലകോം, യൂറോപ്യൻ സ്റ്റീൽ ബിസിനസ് എന്നീ മേഖലകളിൽ ഉയർന്ന വെല്ലുവിളി മൂലം തല്ക്കാലം പുതിയ നിക്ഷേപങ്ങൾ വേണ്ടെന്നാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Similar News