ക്യൂബയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും സോളാര്‍ പാര്‍ക്ക് നിര്‍മിക്കാന്‍ എന്‍ടിപിസി

അന്താരാഷ്ട്ര സോളാര്‍ അലയന്‍സിന്റെ ഭാഗമായ പദ്ധതികളുടെ കണ്‍സള്‍ട്ടന്റ് ആണ് എന്‍ടിപിസി.

Update:2022-01-19 12:10 IST

ക്യൂബയില്‍ 900മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്ക് നിര്‍മിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി ഡെവലപ്പര്‍മാരില്‍ നിന്ന് കരാര്‍ ക്ഷണിച്ചു. അന്താരാഷ്ട്ര സോളാര്‍ അലയന്‍സിന്റെ(ISA) ഭാഗമായാണ് പദ്ധതിക്ക് എന്‍ടിപിസി നേതൃത്വം നല്‍കുന്നത്. പ്രോജക്ട് കമ്മീഷന്‍ ചെയ്യുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ടിപിസി മേല്‍നോട്ടം വഹിക്കും. ഐഎസ്എ പ്ലാറ്റ്‌ഫോമിന്റെ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആണ് എന്‍ടിപിസി.

ഐഎസ്എയുടെ ഭാഗമായി റിപ്പബ്ലിക് ഓഫ് മാലി (500 MW), റിപ്പബ്ലിക് ഓഫ് മലാവി (100 MW), റിപ്പബ്ലിക് ഓഫ് കോംഗോ (285 MW) എന്നിവിടങ്ങളിലെ സോളാര്‍ പദ്ധകികളും എന്‍ടിപിസിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കും. 2032 ഓടെ 60,000 മെഗാവാട്ടിന്റെ ഹരിത ഊര്‍ജ്ജ ഉല്‍പ്പാദനമാണ് എന്‍ടിപിസിയുടെ ലക്ഷ്യം. നിലവില്‍ 1,300 മെഗാവാട്ടാണ് എന്‍ടിപിസിയുടെ ശേഷി. ഹരിത ഊര്‍ജ്ജ ശ്രോതസുകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും മറ്റും കുറഞ്ഞത് രണ്ട് അന്താരാഷ്ട്ര സഖ്യങ്ങളെങ്കിലും രൂപീകരിക്കുമെന്ന് എന്‍ടിപിസി നേരത്തെ അറിയിച്ചിരുന്നു.
വിദേശ നിക്ഷേപകരില്‍ നിന്ന് 750 മില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍ടിപിസി. കമ്പനിയുടെ ക്ലീന്‍ എനര്‍ജി യൂണീറ്റുകളില്‍ ഒന്നായ എന്‍ടിപിസി റിന്യൂവബില്‍ എനര്‍ജി ലിമിറ്റഡിലേക്ക് (NTPC REL) നിക്ഷേപകരെ കണ്ടെത്താന്‍ ഗ്ലോബല്‍ റോഡ് ഷോകളും എന്‍ടിപിസി നടത്തും. ആര്‍ഇഎല്ലിനെക്കൂടാതെ എന്‍ടിപിസി വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡിനെയും(NVVN) കേന്ദ്രം ഈ വര്‍ഷം ലിസ്റ്റ് ചെയ്‌തേക്കും. എന്‍ടിപിസിയെ ഊര്‍ജ്ജ മേഖലയിലെ ബഹുരാഷ്ട്ര കമ്പനിയാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രാജ് കുമാര്‍ സിംഗ് കഴിഞ്ഞ നവംബറില്‍ പറഞ്ഞിരുന്നു.


Tags:    

Similar News