പെട്രോൾ, ഡീസൽ വില നിലനിർത്തിയത് മൂലം പൊതുമേഖല എണ്ണ കമ്പനികൾ വൻ നഷ്ടത്തിൽ

ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ബി പി സി എൽ എന്നിവയുടെ സംയുക്ത നഷ്ടം 18420 കോടി രൂപ.

Update: 2022-08-08 12:30 GMT

Photo : Canva

2022 -23 ആദ്യ പാദത്തിൽ പെട്രോൾ ഡീസൽ വില (Petrol Diesel) വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊതുമേഖല എണ്ണ കമ്പനികൾ നഷ്ടത്തിലേക്ക് പോയി. ഇന്ത്യൻ ഓയിൽ (Indian Oil), ഹിന്ദുസ്ഥാൻ പെട്രോളിയം, ബി പി സി എൽ (BPCL) എന്നിവരുടെ സംയുക്ത നഷ്ടം 18420 കോടി രൂപയാണ്.

ഇന്ത്യൻ ഓയിൽ (Indian Oil) 1995.3 കോടി രൂപ, എച്ച് പി സി എൽ (HPCL) 10,196.4 കോടി രൂപ (ഇതു വരെ രേഖപെടുത്തിയതിൽ ഏറ്റവും കൂടുതൽ നഷ്ടം) ബിപി സി എൽ 6290.8 കോടി രൂപ എന്നിങ്ങനെ യാണ് നഷ്ടം രേഖപ്പെടുത്തിയത്. ഏപ്രിൽ- ജൂൺ കാലയളവിൽ പണപ്പെരുപ്പം നേരിടാൻ സർക്കാരിനെ സഹായിക്കാനായി പെട്രോൾ (Petrol Price), ഡീസൽ (Diesel Price), പാചക വാതകം എന്നിവയുടെ വില വർധിപ്പിച്ചില്ല.
നിയമസഭ തെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ വർഷം ആദ്യം ഇന്ധന നിരക്ക് വർധിപ്പിച്ചില്ല. മാർച്ച് അവസാനം ലിറ്ററിന് 10 രൂപ നിരക്കിൽ വർധിപ്പിച്ചു. തുടർന്ന് ഏപ്രിൽ മുതൽ മൂന്ന് മാസം വില വർധനവ് മരവിപ്പിച്ചു. തുടർന്ന് മെയ് മാസത്തിൽ സർക്കാർ ഇന്ധനത്തിന് എക്സൈസ് ഡ്യൂട്ടി കുറച്ചതും ജനങ്ങൾക്ക് ആശ്വാസമായി. എന്നാൽ എണ്ണ കമ്പനികൾക്ക് വില വർധിപ്പിക്കാൻ സാധിക്കാത്തത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ലിറ്ററിന് 12-14 രൂപ വരെ നഷ്ടത്തിലാണ് എണ്ണ കമ്പനികൾ ഇന്ധനം വിറ്റത്. ഏപ്രിൽ- ജൂൺ കാലയളവിൽ എണ്ണ കമ്പനികൾ ക്രൂഡ് ഓയിൽ സംസ്കരണം 5.64 % വർധിപ്പിച്ചു.
ഇതിൻ റ്റെ പ്രതിഫലനം എണ്ണ കമ്പനികളുടെ (Oil Companies) ഓഹരികളിൽ കാണുന്നുണ്ട്. 2022 -23 ആദ്യ പാദത്തിൽ അറ്റ വിൽപ്പന (net sales) ഏറ്റവും ഉയർന്ന നിലയിൽ എത്തിയിട്ടും ഇന്ത്യൻ ഓയിൽ ഓഹരി ബിയറിഷാണ്. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ കയറ്റം ഉണ്ടായിട്ടുണ്ട്. ബി പി സി എൽ ഓഹരികളിൽ കാര്യമായ കൈമാറ്റം നടക്കുന്നില്ല. നേരിയ ബുള്ളിഷ് ട്രെൻഡാണ്, കഴിഞ്ഞ ദിവസങ്ങളിൽ 333 -34 ൽ ലാണ് വിപണനം നടന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം (Hindustan Petroleum) ഓഹരി നേരിയ ബുള്ളിഷ് ട്രെൻഡാണ്., 250 രൂപ വരെ കഴിഞ്ഞ ദിവസം ഉയർന്നെങ്കിലും 239 ലേക്ക് താഴ്ന്നു.


Tags:    

Similar News