ഒ എൻ ഡി സി ബി-2-ബി ബിസിനസിൽ പ്രവേശിക്കുന്നു, പരീക്ഷണം ഡിസംബറിൽ
പലചരക്ക് സാധനങ്ങളുടെ ബിസിനസാണ് തുടക്കത്തിൽ ആരംഭിക്കുന്നത്
സർക്കാർ പിന്തുണച്ച ഡിജിറ്റൽ വ്യാപാര ശൃംഖലയായ ഒ എൻ ഡി സി ബി-2 -ബി ഇകോമേഴ്‌സ് സേവനങ്ങൾ നൽകുന്നതിന് മുന്നോടിയായി ഡിസംബറിൽ അതിൻെറ പരീക്ഷണ ഘട്ടത്തിന് തുടക്കമിടും. ആദ്യം
പലചരക്ക് വ്യാപാരത്തിന് ഇ-കോമേഴ്‌സ് സാധ്യമാക്കുകയാണ് ലക്ഷ്യം.
2022 -23 മുതൽ 2024-25 കാലയളവിൽ ബി2ബി ഇകോമേഴ്‌സ് വിപണി 55.8 ശതമാനം വളർച്ച കൈവരിച്ച് 16.5 ശതകോടി ഡോളറാകുമെന്ന് ഐ സി ഐ സി ഐ സെക്യൂരിറ്റീസ അഭിപ്രായപ്പെട്ടു.
ബാംഗളൂരിൽ സെപ്റ്റംബറിൽ 16 പിൻ കോഡുകളിൽ ഭക്ഷണവും പലചരക്ക് സാധനങ്ങളും ഒ എൻ ഡി സി ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ നടക്കുന്നുണ്ട്. പുതിയ വെർട്ടികലുകളായ ഇലക്ട്രോണിക്സ്, വീട്ടുസാധനനങ്ങൾ, സൗന്ദര്യ വസ്തുക്കൾ കൂടാതെ കേരളത്തിൽ ടാക്സി അസോസിയേഷനുമായി സഹകരിച്ച് മൊബിലിറ്റി സേവനങ്ങളും തുടങ്ങും .
റിലയൻസ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ പ്രമുഖ കമ്പനികൾ ഒ എൻ ഡി സി ശൃംഖലയിൽ പങ്കളിയാവുകയാണ്.