പേടിഎമ്മിന്റെ ഉപയോക്താക്കളുടെ എണ്ണം 8 കോടി കവിഞ്ഞു

വിവിധ വായ്പാദാതാക്കളുമായി സഹകരിച്ച് കമ്പനിയുടെ വായ്പ വിതരണ ബിസിനസ് വേഗത്തില്‍ വളര്‍ന്നു

Update: 2023-03-13 10:37 GMT

ഫെബ്രുവരിയില്‍ അവസാനിച്ച രണ്ട് മാസത്തില്‍ പേയ്റ്റീഎം ഉപയോക്താക്കളുടെ എണ്ണം 8.9 കോടിയായി ഉയര്‍ന്നു. ഇത് പേയ്റ്റീഎം സൂപ്പര്‍ ആപ്പിലെ ഉപഭോക്തൃ എണ്ണത്തില്‍ 28 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവില്‍ പേയ്റ്റീഎമ്മിലൂടെ നടത്തിയ വ്യാപാര ഇടപാടുകളുടെ മൊത്ത വ്യാപാര മൂല്യം (Gross Merchandise Value) 2.34 ലക്ഷം കോടി രൂപയാണ്. ഇതില്‍ 41 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

സബ്സ്‌ക്രിപ്ഷന്‍ സേവനം

സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങളിലാണ് കമ്പനി കൂടുതല്‍ ശദ്ധ്ര കേന്ദ്രീകരിക്കുന്നതെന്നും ഇത് തുടരുകയാണെന്നും കമ്പനി പറഞ്ഞു. 64 ലക്ഷം വ്യാപാരികള്‍ സബ്സ്‌ക്രിപ്ഷന്‍ സേവനം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 3 ലക്ഷത്തിന്റെ വര്‍ധനവാണുണ്ടായത്.

വായ്പ വിതരണ ബിസിനസ്

വിവിധ വായ്പാദാതാക്കളുമായി സഹകരിച്ച് കമ്പനിയുടെ വായ്പ വിതരണ ബിസിനസ് വേഗത്തില്‍ വളര്‍ന്നു. ഫെബ്രുവരിയില്‍ അവസാനിച്ച രണ്ട് മാസത്തേക്ക് പേയ്റ്റീഎം വഴിയുള്ള വായ്പ വിതരണം 286 ശതമാനം വര്‍ധിച്ച് 8086 കോടി രൂപയായി. രണ്ട് മാസത്തിനുള്ളില്‍ വിതരണം ചെയ്ത വായ്പകളുടെ എണ്ണം 94 ശതമാനം ഉയര്‍ന്ന് 79 ലക്ഷമായി.

Tags:    

Similar News